പാലക്കുന്ന് ഭരണിക്ക് കൊടിയേറി; ആയിരത്തിരി ഉത്സവം ശനിയാഴ്ച

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. സന്ധ്യ ദീപാരാധയ്ക്ക് ശേഷം അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. പള്ളിക്കര തണ്ണിര്‍പുഴ പ്രദേശം തിരുമുല്‍കാഴ്ചയുടെ ഭാഗമായി സമര്‍പ്പിച്ച മേലാപ്പുമായാണ് എഴുന്നള്ളത്ത് യാത്ര തിരിച്ചത്. കലശാട്ടും കൊടിയില വെപ്പും കഴിഞ്ഞ് തിടമ്പും നര്‍ത്തകന്മാരും തിരുവായുധങ്ങളുമായി ക്ഷേത്രപ്രദക്ഷിണം പൂര്‍ത്തിയാക്കി അഞ്ചു ദിവസം നീളുന്ന ഭരണി മഹോത്സവത്തിന് കൊടിയേറ്റി. ഇന്ന് ഭൂതബലിയും വെള്ളിയാഴ്ച്ച താലപ്പൊലി ഉത്സവവും നടക്കും. ശനിയാഴ്ചയാണ് ആയിരത്തിരി ഉല്‍സവം. […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. സന്ധ്യ ദീപാരാധയ്ക്ക് ശേഷം അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. പള്ളിക്കര തണ്ണിര്‍പുഴ പ്രദേശം തിരുമുല്‍കാഴ്ചയുടെ ഭാഗമായി സമര്‍പ്പിച്ച മേലാപ്പുമായാണ് എഴുന്നള്ളത്ത് യാത്ര തിരിച്ചത്. കലശാട്ടും കൊടിയില വെപ്പും കഴിഞ്ഞ് തിടമ്പും നര്‍ത്തകന്മാരും തിരുവായുധങ്ങളുമായി ക്ഷേത്രപ്രദക്ഷിണം പൂര്‍ത്തിയാക്കി അഞ്ചു ദിവസം നീളുന്ന ഭരണി മഹോത്സവത്തിന് കൊടിയേറ്റി. ഇന്ന് ഭൂതബലിയും വെള്ളിയാഴ്ച്ച താലപ്പൊലി ഉത്സവവും നടക്കും. ശനിയാഴ്ചയാണ് ആയിരത്തിരി ഉല്‍സവം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന പതിവ് കാഴ്ച സമര്‍പ്പണങ്ങള്‍ ഉണ്ടാവില്ലെങ്കിലും 63ഉം 48ഉം വര്‍ഷം തുടര്‍ച്ചയായി സമര്‍പ്പണം നടത്തുന്ന പള്ളിക്കര തണ്ണിര്‍പുഴ, ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശങ്ങളില്‍ നിന്ന് ആഘോഷാരവങ്ങള്‍ ഒഴിവാക്കി കാഴ്ചകള്‍ ക്ഷേത്രത്തില്‍ എത്തും. ഞായറാഴ്ച രാവിലെ കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

Related Articles
Next Story
Share it