പാലക്കാട്ടെ ദുരഭിമാനക്കൊല; കേസ് ക്രൈബ്രാഞ്ചിന് കൈമാറി

പാലക്കാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് പാലക്കാട് എസ് പി അറിയിച്ചു. അന്വേഷണത്തിനായി ഡി വൈ എസ് പി പ്രഭാകരന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് അനാസ്ഥ കാട്ടിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അനീഷിന്റെ ഭാര്യ തന്നെയാണ് പോലീസിനെതിരെ രംഗത്തെത്തിയത്. പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ […]

പാലക്കാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് പാലക്കാട് എസ് പി അറിയിച്ചു. അന്വേഷണത്തിനായി ഡി വൈ എസ് പി പ്രഭാകരന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് അനാസ്ഥ കാട്ടിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അനീഷിന്റെ ഭാര്യ തന്നെയാണ് പോലീസിനെതിരെ രംഗത്തെത്തിയത്.

പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത ആരോപിച്ചു. മൂന്ന് മാസമേ താലിയുണ്ടാകൂവെന്ന് പറഞ്ഞ് അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. അനീഷിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയുമായിരുന്നു അവര്‍ക്ക് പ്രശ്നം. ഹരിത പറഞ്ഞു. എന്നും അനീഷിന്റെ വീട്ടില്‍ തന്നെയുണ്ടാകുമെന്നും അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും ഹരിത ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് അനീഷ് കൊല്ലപ്പെട്ടത്. മരണകാരണം ആന്തരിക രക്ത സ്രാവം മൂലമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തുടകളില്‍ ഏറ്റ ആഴത്തിലുള്ള മുറിവുകളും രക്ത സ്രാവത്തിനു കാരണം ആയി. കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. രക്ത ധമനികള്‍ക്കും പൊട്ടല്‍ ഏറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ പിതാവിനെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് ഇരുവരും വിവഹിതരായത്.

Related Articles
Next Story
Share it