പാലക്കാട്ടെ ഇരട്ടക്കൊലപാതകം: അന്വേഷണം എങ്ങുമെത്തിയില്ല

പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആയില്ല. ദൃക്‌സാക്ഷികളില്‍ നിന്നും കാര്യമായ വിവരങ്ങളില്ല. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായ മൊബൈല്‍ നമ്പറുകളുടെ ഫോണ്‍ വിളി വിശദാംശങ്ങള്‍ക്കായി മൊബൈല്‍ കമ്പനികള്‍ക്ക് കത്ത് നല്‍കി. 30ഓളം ഫോണുകളാണ് പൊലീസ് കസ്റ്റഡിയിലെയുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേരെയും സുബൈര്‍ വധക്കേസില്‍ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ പ്രതികള്‍ക്കായി […]

പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആയില്ല. ദൃക്‌സാക്ഷികളില്‍ നിന്നും കാര്യമായ വിവരങ്ങളില്ല. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായ മൊബൈല്‍ നമ്പറുകളുടെ ഫോണ്‍ വിളി വിശദാംശങ്ങള്‍ക്കായി മൊബൈല്‍ കമ്പനികള്‍ക്ക് കത്ത് നല്‍കി. 30ഓളം ഫോണുകളാണ് പൊലീസ് കസ്റ്റഡിയിലെയുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേരെയും സുബൈര്‍ വധക്കേസില്‍ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലക്കാട് കലക്ടറേറ്റില്‍ വച്ചാണ് സര്‍വ്വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. സ്പീക്കര്‍ എം.ബി രാജേഷ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Related Articles
Next Story
Share it