പാലക്കാട്ടെ അസി. കലക്ടര്‍ കാഞ്ഞങ്ങാടിന്റെ മരുമകള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മരുമകളായ ഐ.എ.എസുകാരി ഇനി പാലക്കാടിന്റെ അസിസ്റ്റന്റ് കലക്ടര്‍. ഡോ. അശ്വതി ശ്രീനിവാസ് ആണ് കാഞ്ഞങ്ങാട്ടുകാര്‍ക്ക് അഭിമാനമായി ഇന്നലെ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ആയി ചുമതലയേറ്റത്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയില്‍ നിന്ന് ചുമതലയേറ്റപ്പോള്‍ അവിടെ മറ്റൊരു കാഞ്ഞങ്ങാട് ബന്ധം കൂടിയായി. മൃണ്‍മയി ജോഷി കാഞ്ഞങ്ങാട് സബ് കലക്ടറായാണ് സര്‍വ്വീസ് ആരംഭിച്ചത്. ഹോസ്ദുര്‍ഗ് വിനായക തീയേറ്ററിന് സമീപം താമസിക്കുന്ന പ്രവാസിയായ കുഞ്ഞിക്കണ്ണന്റെയും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വിലാസിനി ടീച്ചറുടേയും മകന്‍ കിരണിന്റെ ഭാര്യയാണ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മരുമകളായ ഐ.എ.എസുകാരി ഇനി പാലക്കാടിന്റെ അസിസ്റ്റന്റ് കലക്ടര്‍. ഡോ. അശ്വതി ശ്രീനിവാസ് ആണ് കാഞ്ഞങ്ങാട്ടുകാര്‍ക്ക് അഭിമാനമായി ഇന്നലെ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ആയി ചുമതലയേറ്റത്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയില്‍ നിന്ന് ചുമതലയേറ്റപ്പോള്‍ അവിടെ മറ്റൊരു കാഞ്ഞങ്ങാട് ബന്ധം കൂടിയായി. മൃണ്‍മയി ജോഷി കാഞ്ഞങ്ങാട് സബ് കലക്ടറായാണ് സര്‍വ്വീസ് ആരംഭിച്ചത്. ഹോസ്ദുര്‍ഗ് വിനായക തീയേറ്ററിന് സമീപം താമസിക്കുന്ന പ്രവാസിയായ കുഞ്ഞിക്കണ്ണന്റെയും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വിലാസിനി ടീച്ചറുടേയും മകന്‍ കിരണിന്റെ ഭാര്യയാണ് അശ്വതി. 2019ലാണ് സിവില്‍ സര്‍വീസസില്‍ പ്രവേശനം ലഭിച്ചത്. എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ആണ് സിവില്‍ സര്‍വീസസ് രംഗത്തേക്ക് മാറണമെന്ന ആഗ്രഹം വന്നത്. രണ്ടുതവണ പരീക്ഷയെഴുതി. എന്നാല്‍ മൂന്നാമത്തെ ശ്രമത്തിലാണ് ദേശീയതലത്തില്‍ നാല്‍പ്പതാം റാങ്കും സംസ്ഥാനതലത്തില്‍ മൂന്നാം റാങ്ക് നേടി ഉന്നത വിജയം നേടിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോകുലം മെഡിക്കല്‍ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. രണ്ടു തവണ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതി ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനാല്‍ തിരുവനന്തപുരത്തെ എന്‍ലൈറ്റ് ഐഎസ് എന്ന സ്ഥാപനത്തില്‍ ചേര്‍ന്നാണ് സിവില്‍ സര്‍വീസസ് പരീക്ഷക്കൊരുങ്ങിയത്. കൊല്ലം കടപ്പാക്കട സ്വദേശിനിയാണ്. കാസര്‍കോട് കെഎസ്ഇബി റിട്ട എഞ്ചിനീയര്‍ ശ്രീനിവാസന്റെയും സിപിസിആര്‍ഐയിലെ റിട്ട. ശാസ്ത്രജ്ഞന്‍ ഡോ. ലീനയുടെയും മകളാണ് ഈ മിടുക്കി. സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ വിഷുവിന് കാഞ്ഞങ്ങാട്ടാണുണ്ടായിരുന്നത്.

Related Articles
Next Story
Share it