പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ എസ് ആര്‍ ടിസിയുടെ പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തി വെച്ചിരുന്ന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാനിരിക്കെയാണ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ താല്‍ക്കാലിക അനുമതി നല്‍കിയത്. […]

തിരുവനന്തപുരം: കെ എസ് ആര്‍ ടിസിയുടെ പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തി വെച്ചിരുന്ന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.

തിരുവനന്തപുരത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാനിരിക്കെയാണ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ താല്‍ക്കാലിക അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് യൂണിറ്റില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന മൂന്ന് കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുക. ബെംഗളൂരുവിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്.

Related Articles
Next Story
Share it