പാള പ്ലേറ്റുകള്‍ ദുബായിലേക്ക്; സംരംഭമൊരുക്കി സഹപാഠി കൂട്ടായ്മ
കാഞ്ഞങ്ങാട്: പാള പ്ലേറ്റുകള്‍ ദുബായിലെത്തിക്കാന്‍ സഹപാഠി കൂട്ടായ്മ സംരംഭം. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 12 മുന്‍കാല സഹപാഠികളുടെ കൂട്ടായ്മയാണ് പുതിയ സംരംഭം തുടങ്ങിയത്. മാലോം സ്വദേശി ബിജു മോന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രകൃതി സൗഹ്യദ ഉല്‍പ്പന്നങ്ങള്‍ കടലിനക്കരെയെത്തിക്കാനൊരുങ്ങുന്നത്. മാവുങ്കാല്‍ മൂലക്കണ്ടത്തെ കാരല്‍ മാനുഫാക്ചറിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പാള പ്ലേറ്റ് വിപണ രംഗത്ത് ശ്രദ്ധേയമാകുന്നത്. പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ ഏതെങ്കിലും സംരംഭം തുടങ്ങണമെന്ന ചിന്ത വന്നു. പ്രകൃതിക്കിണങ്ങങ്ങിയ സംരംഭം തുടങ്ങാനായിരുന്നു ആഗ്രഹം. ഇത് ശ്രദ്ധയില്‍പെട്ട ജില്ലാ […]

കാഞ്ഞങ്ങാട്: പാള പ്ലേറ്റുകള്‍ ദുബായിലെത്തിക്കാന്‍ സഹപാഠി കൂട്ടായ്മ സംരംഭം. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 12 മുന്‍കാല സഹപാഠികളുടെ കൂട്ടായ്മയാണ് പുതിയ സംരംഭം തുടങ്ങിയത്. മാലോം സ്വദേശി ബിജു മോന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രകൃതി സൗഹ്യദ ഉല്‍പ്പന്നങ്ങള്‍ കടലിനക്കരെയെത്തിക്കാനൊരുങ്ങുന്നത്. മാവുങ്കാല്‍ മൂലക്കണ്ടത്തെ കാരല്‍ മാനുഫാക്ചറിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പാള പ്ലേറ്റ് വിപണ രംഗത്ത് ശ്രദ്ധേയമാകുന്നത്. പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ ഏതെങ്കിലും സംരംഭം തുടങ്ങണമെന്ന ചിന്ത വന്നു. പ്രകൃതിക്കിണങ്ങങ്ങിയ സംരംഭം തുടങ്ങാനായിരുന്നു ആഗ്രഹം. ഇത് ശ്രദ്ധയില്‍പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാറാണ് പാള ഉല്‍പ്പന്നങ്ങള്‍ എന്ന ആശയം ഇവര്‍ക്കു മുന്നിലിട്ടത്. പ്രകൃതിക്കിണങ്ങിയ സംരംഭം എന്നതിനാല്‍ കൂട്ടായ്മ ഇതിന് തയ്യാറായി. പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന 16 പ്രാദേശിക യൂണിറ്റുകള്‍ തുടങ്ങിയാണ് ഇവര്‍ രംഗത്തെത്തിയത്. യൂണിറ്റുകള്‍ പ്ലേറ്റുകള്‍ എത്തിച്ചു കൊടുക്കുന്നതോടെ ബിജുമോനും സഹ പ്രവര്‍ത്തകരും വിപണി കണ്ടെത്തി. യൂണിറ്റുകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനവും വായ്പ സൗകര്യവും വ്യവസായ വകുപ്പ് നല്‍കുന്നുണ്ട്. പാള പ്ലേറ്റുകളുടെ ഗുണനിലവാരം പരിശോധിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഒരു യൂണിറ്റിന് മൂന്നര ലക്ഷം രൂപ ചെലവ് വരും. മൂന്നു വര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ 35 ശതമാനം സബ്‌സിഡിയും ലഭിക്കും. ഒരു മാസത്തില്‍ 60,000 രൂപയുടെ പ്ലേറ്റുകള്‍ വരെ കാരലില്‍ എത്തിക്കുന്ന യൂണിറ്റുകളുണ്ട്. കൂട്ടായ്മ നേതൃത്വത്തില്‍ ഉല്‍പാദന യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്.