ഭട്കലില്‍ മതിയായ രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്ഥാന്‍ യുവതി പിടിയില്‍, അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് കേസ്

മംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ മതിയായ ഔദ്യോഗിക രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്ഥാന്‍ യുവതി അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് 33കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഭട്കല്‍ നവായത്ത് കോളനിയിലെ മുഹ്‌യുദ്ദീന്‍ റുഖുദ്ദീന്റെ ഭാര്യ ഖദീജ മെഹ്‌റിന്‍ (33) ആണ് പിടിയിലായത്. 2014ല്‍ ദുബൈയില്‍ വെച്ച് മെഹ്‌റിനെ വിവാഹം ചെയ്ത മുഹ്‌യുദ്ദീന്‍ തുടര്‍ന്ന് 2015ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്ന് ഉത്തരകന്നട എസ്.പി ശിവപ്രകാശ് ദേവരാജു പറഞ്ഞു. ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്. വ്യാജരേഖകള്‍ ഹാജരാക്കി ആധാര്‍ കാര്‍ഡ്, റേഷന്‍ […]

മംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ മതിയായ ഔദ്യോഗിക രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്ഥാന്‍ യുവതി അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് 33കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഭട്കല്‍ നവായത്ത് കോളനിയിലെ മുഹ്‌യുദ്ദീന്‍ റുഖുദ്ദീന്റെ ഭാര്യ ഖദീജ മെഹ്‌റിന്‍ (33) ആണ് പിടിയിലായത്.

2014ല്‍ ദുബൈയില്‍ വെച്ച് മെഹ്‌റിനെ വിവാഹം ചെയ്ത മുഹ്‌യുദ്ദീന്‍ തുടര്‍ന്ന് 2015ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്ന് ഉത്തരകന്നട എസ്.പി ശിവപ്രകാശ് ദേവരാജു പറഞ്ഞു. ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്. വ്യാജരേഖകള്‍ ഹാജരാക്കി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കമുള്ളവ യുവതി നേടിയതായി പോലീസ് പറയുന്നു.

ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്ത് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles
Next Story
Share it