2031 വരെ രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നാല് ഐ.സി.സി.സി ടൂര്‍ണമെന്റുകള്‍; അമേരിക്ക, സിംബാവെ, നമീബിയ, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങളും ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് വേദിയാകും

ഷാര്‍ജ: 2024 മുതല്‍ 2031 വരെയുള്ള ഐസിസി ഇവന്റുകള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളാണ് ഇന്ത്യയില്‍ നടക്കുക. ഓരോ വീതം ഏകദിന-ട്വന്റി20 ലോകകപ്പുകളും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഇന്ത്യയ്ക്കുള്ളത്. 2023ലെ ഏകദിന ലോകകപ്പും ചേര്‍ത്താല്‍ നാല് വലിയ ഇവന്റുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2026 ടി-20 ലോകകപ്പ്, 2029 ചാമ്പ്യന്‍സ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നീ ഇവന്റുകളാണ് ഇന്ത്യയില്‍ നടക്കുക. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അമേരിക്ക, സിംബാവെ, നമീബിയ, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ് എന്നീ […]

ഷാര്‍ജ: 2024 മുതല്‍ 2031 വരെയുള്ള ഐസിസി ഇവന്റുകള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളാണ് ഇന്ത്യയില്‍ നടക്കുക. ഓരോ വീതം ഏകദിന-ട്വന്റി20 ലോകകപ്പുകളും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഇന്ത്യയ്ക്കുള്ളത്. 2023ലെ ഏകദിന ലോകകപ്പും ചേര്‍ത്താല്‍ നാല് വലിയ ഇവന്റുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2026 ടി-20 ലോകകപ്പ്, 2029 ചാമ്പ്യന്‍സ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നീ ഇവന്റുകളാണ് ഇന്ത്യയില്‍ നടക്കുക.

ക്രിക്കറ്റിലെ കുഞ്ഞന്മാരായ അമേരിക്ക, സിംബാവെ, നമീബിയ, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങളും ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് വേദിയാകുന്നതാണ് അടുത്ത ഐസിസി കലണ്ടറിലെ ഏറ്റവും വലിയ പ്രത്യേകത. 2024ലെ ടി20 ലോകകപ്പിനാണ് അമേരിക്ക വേദിയാവുക. വെസ്റ്റിന്‍ഡീസും യു.എസ്.എയും സംയുക്തമായാണ് ലോകകപ്പ് സംഘടിപ്പിക്കുക. ഇത് ആദ്യമായാണ് അമേരിക്ക ഒരു ഐസിസി ഇവന്റിനു വേദിയാവുന്നത്. 2024 ജൂണിലാണ് ടി-20 ലോകകപ്പ്.

2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താന്‍ വേദിയാവും. 1996ലെ ലോകകപ്പിനു ശേഷം പാകിസ്താനില്‍ നടക്കുന്ന ആദ്യ ഐസിസി ഇവന്റാണ് ഇത്. ചില സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം പല രാജ്യങ്ങളും പാകിസ്താനിലേക്കുള്ള തങ്ങളുടെ പര്യടനങ്ങള്‍ ബഹിഷ്‌കരിച്ചുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് നേരിയ തോതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഓസ്‌ട്രേലിയ അടക്കമുള്ള ടീമുകള്‍ പാകിസ്താനിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അിതിനിടെ മാസങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ പര്യടനത്തിനെത്തിയ ന്യൂസിലാന്‍ഡ് ടീം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ടോസ് ഇടുന്നതിന് തൊട്ടുമുമ്പ് മത്സരം ഉപേക്ഷിച്ച് രാജ്യം വിട്ടിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളായി ഇരുടീമുകളും തമ്മില്‍ പരമ്പരകള്‍ നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും ഏറ്റുമുട്ടാറുള്ളത്. അതുകൊണ്ട് തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമോ അതോ പാകിസ്താനില്‍ ടീം കാലുകുത്തുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

2026ലെ ടി-20 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് നടത്തുക. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നമീബിയ ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പിന് വേദിയാകും. നമീബിയ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് വേദിയാവുക. 2028 ഒക്ടോബറില്‍ ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് രാജ്യങ്ങളിലായി ടി-20 ലോകകപ്പ് നടക്കും. 2030ല്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ടി-20 ലോകകപ്പിനു വേദിയൊരുക്കും. ഇന്ത്യയിലും ബംഗ്ലാദേശിലമായാണ് 2031 ഏകദിന ലോകകപ്പിന് വേദിയാവുക.

Related Articles
Next Story
Share it