പൈവളിഗെ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണം-കെ.പി.ഒ.എ

കാസര്‍കോട്: മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പൈവളിഗെ ആസ്ഥാനമായി സ്റ്റേഷന്‍ ആരംഭിക്കാനുള്ള പദ്ധതി യഥാര്‍ഥ്യമാക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റവന്യൂ വകുപ്പില്‍ നിന്ന് ഭൂമി ലഭ്യമായിട്ടുണ്ട്. ജില്ലയില്‍ ഒരു എസ്.പിയുടെ കീഴില്‍ ക്രൈംബ്രാഞ്ച് വിഭാഗം അനുവദിക്കണം, സൈബര്‍ പൊലീസ് സ്റ്റേഷന്‍, ജില്ലാ ക്രൈംബ്രാഞ്ച്, നാര്‍ക്കോട്ടിക് സെല്‍, എസ്.എം.എസ് എന്നിവിടങ്ങളിലും സബ്ഡിവിഷണല്‍ ഓഫീസുകളിലും അംഗസംഖ്യ വര്‍ധിപ്പിക്കണം, കാഞ്ഞങ്ങാട് പുതിയ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ […]

കാസര്‍കോട്: മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പൈവളിഗെ ആസ്ഥാനമായി സ്റ്റേഷന്‍ ആരംഭിക്കാനുള്ള പദ്ധതി യഥാര്‍ഥ്യമാക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റവന്യൂ വകുപ്പില്‍ നിന്ന് ഭൂമി ലഭ്യമായിട്ടുണ്ട്. ജില്ലയില്‍ ഒരു എസ്.പിയുടെ കീഴില്‍ ക്രൈംബ്രാഞ്ച് വിഭാഗം അനുവദിക്കണം, സൈബര്‍ പൊലീസ് സ്റ്റേഷന്‍, ജില്ലാ ക്രൈംബ്രാഞ്ച്, നാര്‍ക്കോട്ടിക് സെല്‍, എസ്.എം.എസ് എന്നിവിടങ്ങളിലും സബ്ഡിവിഷണല്‍ ഓഫീസുകളിലും അംഗസംഖ്യ വര്‍ധിപ്പിക്കണം, കാഞ്ഞങ്ങാട് പുതിയ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, അഡീഷണല്‍ എസ്.പി പി.കെ രാജു, കെ.പി.ഒ.എ സംസ്ഥാന പ്രസിഡണ്ട് ആര്‍. പ്രശാന്ത്, ഡി.വൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, പി.കെ സുധാകരന്‍, സി.കെ സുനില്‍കുമാര്‍, അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ പ്രേംജി കെ. നായര്‍, ടി. ബാബു, ജോയിന്റ് സെക്രട്ടറിമാരായ വി. ചന്ദ്രശേഖരന്‍, പി.പി മഹേഷ്, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.വി പ്രദീപന്‍, സുരേഷ് മുരിക്കോളി, എ.പി സുഗരഷ്, കെ. ലീല, ബി. രാഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം. സദാശിവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍.കെ സതീഷ്‌കുമാര്‍ വരവ് കണക്കും കെ.പി രമേശന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി. രവീന്ദ്രന്‍ അനുശോചന പ്രമേയവും എം.വി ശ്രീദാസന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി. അജിത്കുമാര്‍ സ്വാഗതവും കെ.പി.വി രാജീവന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it