പൈവളിഗെ പഞ്ചായത്ത്: വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫ് നീക്കം

പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. എല്‍.ഡി.എഫിലെ ജയന്തിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. ബി.ജെ.പി പ്രതിനിധിയായ പുഷ്പയാണ് വൈസ് പ്രസിഡണ്ട്. പൈവളിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും എട്ട് സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും ബി.ജെ.പിക്ക് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിക്കുകയാണുണ്ടായത്. മുസ്ലിംലീഗിന് രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നു. മൂന്ന് സ്റ്റാന്റിംഗ് […]

പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. എല്‍.ഡി.എഫിലെ ജയന്തിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. ബി.ജെ.പി പ്രതിനിധിയായ പുഷ്പയാണ് വൈസ് പ്രസിഡണ്ട്.
പൈവളിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും എട്ട് സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും ബി.ജെ.പിക്ക് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിക്കുകയാണുണ്ടായത്. മുസ്ലിംലീഗിന് രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നു. മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ആരോഗ്യവും വെല്‍ഫെയറും ലീഗിനും വികസനകാര്യം സി.പി.എമ്മിനുമാണ്. ബി.ജെ.പിയെ പഞ്ചായത്ത് ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. ഏക കോണ്‍ഗ്രസ് അംഗം അവിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗിന് അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയുന്നില്ല. 15 വര്‍ഷം ലീഗിന്റെ അധീനതയിലുണ്ടായിരുന്ന സീറ്റ് ഇക്കുറി സി.പി.ഐയിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ഇതോടെ സി.പി.ഐയിലെ സുനിത ഡിസൂസ പഞ്ചായത്ത് മെമ്പറാകുകയും ചെയ്തു. ഈ വിഷയമാണ് അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫിനെതിരെ കടുത്ത നിലപാടെടുക്കാന്‍ ലീഗിലെ ഒരുവിഭാഗത്തെ പ്രേരിപ്പിക്കുന്നത്. അതേസമയം ലീഗിലെ മറുവിഭാഗം എല്‍.ഡി.എഫിന് പിന്തുണ നല്‍കണമെന്ന അഭിപ്രായക്കാരാണ്.
ലീഗിന്റെ പിന്തുണ കൂടി ഉറപ്പാക്കി അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ പുരോഗമിക്കുകയാണ്. അവിശ്വാസപ്രമേയം പാസാകുകയാണെങ്കില്‍ സുനിതാ ഡിസൂസയെ വൈസ് പ്രസിഡണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്.

Related Articles
Next Story
Share it