ഭര്‍ത്താവിന്റെ അമിതമദ്യപാനത്തില്‍ മനംനൊന്ത് വീട്ടമ്മ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു; ഭാര്യയെ സംസ്‌കരിച്ച സ്ഥലത്ത് ഭര്‍ത്താവും ജീവനൊടുക്കി

മംഗളൂരു: ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് വീട്ടമ്മ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു. ഇതോടെ ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഭര്‍ത്താവും ജീവനൊടുക്കി. ബെല്‍ത്തങ്ങാടി താലൂക്കിലെ മച്ചിന മുദിപൈറില്‍ ശിവപ്പഗൗഡ(56), ഭാര്യ ചന്ദ്രാവതി (49) എന്നിവരാണ് മരിച്ചത്. ചന്ദ്രാവതിയെ ശനിയാഴ്ച വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ശിവപ്പഗൗഡ ആത്മഹത്യ ചെയ്തത്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനായി ചന്ദ്രാവതി ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നുമിറങ്ങിയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കശുമാവില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. […]

മംഗളൂരു: ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് വീട്ടമ്മ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു. ഇതോടെ ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഭര്‍ത്താവും ജീവനൊടുക്കി. ബെല്‍ത്തങ്ങാടി താലൂക്കിലെ മച്ചിന മുദിപൈറില്‍ ശിവപ്പഗൗഡ(56), ഭാര്യ ചന്ദ്രാവതി (49) എന്നിവരാണ് മരിച്ചത്. ചന്ദ്രാവതിയെ ശനിയാഴ്ച വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ശിവപ്പഗൗഡ ആത്മഹത്യ ചെയ്തത്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനായി ചന്ദ്രാവതി ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നുമിറങ്ങിയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കശുമാവില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമിത മദ്യപാനവും വിട്ടുമാറാത്ത രോഗവും കുട്ടികളുണ്ടാകാത്തതിലെ കടുത്ത നിരാശയും മൂലം ചന്ദ്രാവതി വിഷാദാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ചന്ദ്രാവതിയുടെ സംസ്‌കാരം നടന്നപ്പോള്‍ കനത്ത മഴയുണ്ടായതിനാല്‍ ഇവിടെ ഒരു ഷെഡ് നിര്‍മിച്ചിരുന്നു. ഇതിലാണ് ശിവപ്പഗൗഡ തൂങ്ങിമരിച്ചത്. ശിവപ്പയും ഭാര്യ ചന്ദ്രാവതിയും മരിച്ചതോടെ ശിവപ്പയുടെ മാതാവ് നാഗമ്മ അനാഥയായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് പഞ്ചാല്‍കട്ടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it