പൈക്കം മണവാട്ടി ബീവി ഉറൂസിന് ശനിയാഴ്ച തുടക്കമാവും
കാസര്‍കോട്: പൈക്കം മണവാട്ടി ബീവി ഉറൂസിന് ശനിയാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് പൈക്ക ഖാസി ഹാജി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ നേതൃത്വത്തിലുള്ള മഖാം സിയാറത്തോടെ തുടക്കം കുറിക്കും. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ചെയര്മാന് ഒ പി ഹനീഫ പതാക ഉയര്‍ത്തും. രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കും. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് […]

കാസര്‍കോട്: പൈക്കം മണവാട്ടി ബീവി ഉറൂസിന് ശനിയാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് പൈക്ക ഖാസി ഹാജി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ നേതൃത്വത്തിലുള്ള മഖാം സിയാറത്തോടെ തുടക്കം കുറിക്കും. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ചെയര്മാന് ഒ പി ഹനീഫ പതാക ഉയര്‍ത്തും. രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കും. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പൈക്ക ചീഫ് ഇമാം സഹലബത്ത് ദാരിമി മുഖ്യ പ്രഭാഷണം നടത്തും. നെല്ലിക്കട്ട ഖത്തീബ് ഇപി ഹംസത്തു സഹദി പ്രസംഗിക്കും. തുടര്‍ന്നുള്ള രാത്രികളില്‍ മസൂദ് സഖഫി ഗൂഡല്ലൂര്‍, യു കെ മുഹമ്മദ് ഹനീഫ് നിസാമി, ആഷിഖ് ദാരിമി ആലപ്പുഴ, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍, ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലയം, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവ തുടങ്ങിയവര്‍ സംബന്ധിക്കും. 23ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന മജ്ലിസുന്നൂര് സദസ്സില്‍ സയ്യിദ് എന്‍പിഎം ഫസല്‍ കോയമ്മ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിക്കും. 26ന് സമാപന സമ്മേളനം സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. പൈക്ക ജമാഅത്ത് പ്രസിഡണ്ട് ഹാജി പിഎം മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. 27ന് രാവിലെ അന്നദാനം നല്‍കുന്നതോടെ ഉറൂസിന് സമാപനം കുറിക്കും.
പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്മാന് ഒപി ഹനീഫ, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് ബസ്മല, ട്രഷറര്‍ ഹനീഫ കരിങ്ങാപ്പള്ളം, മഖാം കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് ഹാജി കൊയര്‍കൊച്ചി, പൈക്ക മസ്ജിദ് ചീഫ് ഇമാം സഹലബത്ത് ദാരിമി എന്നിവര്‍ സംബന്ധിച്ചു.