പൈക്കം മണവാട്ടി ബീവി ഉറൂസ് 3 മുതല്‍

പൈക്ക: പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. മൂന്നിന് രാവിലെ 10 മണിക്ക് മഖാം കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് ഹാജി കൊയര്‍കൊച്ചി പതാക ഉയര്‍ത്തി തുടക്കം കുറിക്കും. വൈകിട്ട് ഏഴ് മണിക്ക് പൈക്ക ജമാഅത്ത് പ്രസിഡണ്ട് ഹാജി പി.എം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. പൈക്ക ചീഫ് ഇമാം സഹലബത്ത് ദാരിമി കൊല്ലക്കടവ് ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. നാലിന് […]

പൈക്ക: പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. മൂന്നിന് രാവിലെ 10 മണിക്ക് മഖാം കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് ഹാജി കൊയര്‍കൊച്ചി പതാക ഉയര്‍ത്തി തുടക്കം കുറിക്കും. വൈകിട്ട് ഏഴ് മണിക്ക് പൈക്ക ജമാഅത്ത് പ്രസിഡണ്ട് ഹാജി പി.എം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. പൈക്ക ചീഫ് ഇമാം സഹലബത്ത് ദാരിമി കൊല്ലക്കടവ് ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. നാലിന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കി. ഏഴ് മണിക്ക് മുഹമ്മദ് റഫീഖ് സഖാഫി ദേലമ്പാടി പ്രഭാഷണം നടത്തും. 5ന് സഹലബത്ത് ദാരിമി കൊല്ലക്കടവും ആറിന് സുബൈര്‍ ദാരിമിയും പ്രഭാഷണം നടത്തും. ആറിന് ഏഴ് മണിക്ക് നടക്കുന്ന പ്രാര്‍ത്ഥന സദസ്സിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഏഴിന് രാത്രി നടക്കുന്ന സമാപന പരിപാടി പൈക്ക ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തും.

Related Articles
Next Story
Share it