പുതിയ ബസ് സ്റ്റാന്റില്‍ ഓണം ആഘോഷമാക്കി പാദൂര്‍ കോംപ്ലക്‌സ് സൗഹൃദ കൂട്ടായ്മ

കാസര്‍കോട്: ഓണാഘോഷം ജനകീയമാക്കിയും അഞ്ഞൂറിലേറെ പേര്‍ക്ക് സദ്യവിളമ്പിയും പുതിയ ബസ് സ്റ്റാന്റ് പാദൂര്‍ കോംപ്ലക്‌സ് സൗഹൃദ കൂട്ടായ്മ. ഇന്നലെ ഉച്ചയ്ക്ക് കോട്ടക്കണ്ണിയിലെ ജീവാസ് മാനസ ഓഡിറ്റോറിയത്തിലാണ് പാദൂര്‍ കോംപ്ലക്‌സ് സൗഹൃദ കൂട്ടായ്മ വിപുലമായ തരത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കളവും മാവേലിയുമൊക്കെ ഉണ്ടായിരുന്നു. ആഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: ഓണാഘോഷം ജനകീയമാക്കിയും അഞ്ഞൂറിലേറെ പേര്‍ക്ക് സദ്യവിളമ്പിയും പുതിയ ബസ് സ്റ്റാന്റ് പാദൂര്‍ കോംപ്ലക്‌സ് സൗഹൃദ കൂട്ടായ്മ. ഇന്നലെ ഉച്ചയ്ക്ക് കോട്ടക്കണ്ണിയിലെ ജീവാസ് മാനസ ഓഡിറ്റോറിയത്തിലാണ് പാദൂര്‍ കോംപ്ലക്‌സ് സൗഹൃദ കൂട്ടായ്മ വിപുലമായ തരത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കളവും മാവേലിയുമൊക്കെ ഉണ്ടായിരുന്നു. ആഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ഗ്രീഷ്മ വിജയന്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, മാര്‍ത്തോമ ചര്‍ച്ചിലെ ഫാദര്‍ ആര്‍.ഇ.വി മാത്യുബേബി, കാസര്‍കോട് അമൃതാനന്ദമയി മഠത്തിലെ വേദവേദാമൃത ചൈതന്യ, അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ് ഇമാം സലീം ഉസ്താദ്, കോട്ടക്കണ്ണി ചര്‍ച്ചിലെ ഫാ. ജോര്‍ജ് വള്ളിമല, കോണ്‍ഗ്രസ് നേതാവ് കരുണ്‍ താപ്പ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുനിസിപ്പല്‍ സെക്രട്ടറി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ഗുരുപ്രസാദ്, വ്യാപാരി സംഘടനകളുടെ നേതാക്കളായ ഇല്ല്യാസ് ടി.പി, രാഘവന്‍ വെളുത്തോളി, നാരായണന്‍, ദിനേഷ്, നൈമു ഫെമിന, എന്‍.എസ് പിള്ള ബാറ്റ, പോള്‍, ഹമീദ്, അമ്മി ബീഗം, രമേശന്‍ ഒസര്‍, മോഹനന്‍, ഇംതിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ദിനേശ് ഇന്‍സൈറ്റ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it