പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്പിബിക്ക് പത്മവിഭൂഷണ്‍, മലയാളത്തിന്റെ വാനമ്പാടിക്ക് പത്മഭൂഷണ്‍; കേരളത്തില്‍ നിന്ന് ആറ് പേര്‍ക്ക് അംഗീകാരം

ന്യൂഡെല്‍ഹി: ഭാരതത്തിന്റെ പരമോന്നത ബഹുമതികള്‍ പ്രഖ്യാപിച്ചു. രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യം ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളക്കരയുടെ പ്രിയ ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. ആകെ 102 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, […]

ന്യൂഡെല്‍ഹി: ഭാരതത്തിന്റെ പരമോന്നത ബഹുമതികള്‍ പ്രഖ്യാപിച്ചു. രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യം ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളക്കരയുടെ പ്രിയ ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. ആകെ 102 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്.

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിവരാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍. കെ.എസ്.ചിത്ര കൂടാതെ മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തില്‍ നിന്ന് ആറുപേര്‍ക്ക് അംഗീകാരം ലഭിച്ചു. കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എം നമ്പ്യാര്‍ (കായികം), ബാലന്‍ പുതേരി (സാഹിത്യം), കെ കെ രാമചന്ദ്ര പുലവര്‍ (കല), ഡോ. ധനഞ്ജയ് ദിവാകര്‍ (മെഡിസിന്‍) എന്നിവരാണ് പത്മശ്രീ അവാര്‍ഡിന് അര്‍ഹരായത്. കായിക താരമായിരുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ എം നമ്പ്യാര്‍.

Related Articles
Next Story
Share it