പടിഞ്ഞാര്‍ക്കര കാഴ്ച കമ്മിറ്റി സുവര്‍ണ ജൂബിലി നിറവില്‍
പാലക്കുന്ന്: പാലക്കുന്ന് ക്ഷേത്രഭരണി ഉത്സവത്തിന് മുടക്കമില്ലാതെ അമ്പതാം വര്‍ഷവും കാഴ്ച സമര്‍പ്പണം നടത്താനുള്ള ഒരുക്കത്തിലാണ് ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി നേതൃത്വം നല്‍കുന്ന തിരുമുല്‍ കാഴ്ച കമ്മിറ്റി.സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭരണി ഉത്സവ ആയിരത്തിരി നാളില്‍, ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണശാലയും അനുബന്ധ ഹാളും ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തേക്കുള്ള ഗേറ്റും ദേവിക്ക് കാഴ്ച്ചാവസ്തുവായി സമര്‍പ്പിക്കും.ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇതേ സ്‌കൂളിന് ഇരുനില കെട്ടിടം ഇവര്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു.പൊതുയോഗം ക്ഷേത്രം ഭരണസമിതി ജനറല്‍ […]

പാലക്കുന്ന്: പാലക്കുന്ന് ക്ഷേത്രഭരണി ഉത്സവത്തിന് മുടക്കമില്ലാതെ അമ്പതാം വര്‍ഷവും കാഴ്ച സമര്‍പ്പണം നടത്താനുള്ള ഒരുക്കത്തിലാണ് ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി നേതൃത്വം നല്‍കുന്ന തിരുമുല്‍ കാഴ്ച കമ്മിറ്റി.
സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭരണി ഉത്സവ ആയിരത്തിരി നാളില്‍, ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണശാലയും അനുബന്ധ ഹാളും ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തേക്കുള്ള ഗേറ്റും ദേവിക്ക് കാഴ്ച്ചാവസ്തുവായി സമര്‍പ്പിക്കും.
ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇതേ സ്‌കൂളിന് ഇരുനില കെട്ടിടം ഇവര്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു.
പൊതുയോഗം ക്ഷേത്രം ഭരണസമിതി ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡണ്ട് എം.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം ഭരണസമിതി സെക്രട്ടറി അച്യുതന്‍ ആടിയത്ത്, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രമേശന്‍ കൊപ്പല്‍, മാതൃ സമിതി പ്രസിഡണ്ട് മിനി ഭാസ്‌കരന്‍, ഉദുമ പടിഞ്ഞാര്‍ അംബിക സ്‌കൂള്‍ മാനേജര്‍ ശ്രീധരന്‍ കാവുംങ്കാല്‍, കെ.വി. രാഘവന്‍, കണ്ണന്‍ കടപ്പുറം, എ.വി. വാമനന്‍, കെ.വി. അപ്പു എന്നിവര്‍ പ്രസംഗിച്ചു. 80 പിന്നിട്ട അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ സമിതി പരിധിയിലെ കുട്ടികളെ അനുമോദിച്ചു.