വ്യാപാരികളെ സഹായിക്കാന്‍ പാക്കേജുകള്‍ വേണം; കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രുപീകരിച്ചു

കാസര്‍കോട്: ലോക്ക് ഡൗണിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗം ചേര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ചെറുകിട വ്യാപാര രംഗത്തെ വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 24 വ്യാപാര സംഘടനാ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിടപ്പെട്ടതും തുറന്നു പ്രവര്‍ത്തിച്ചതുമായ വ്യാപാരസ്ഥാപനങ്ങളുടെ ശോചനീയാവസ്ഥകളും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളുമാണ് യോഗത്തില്‍ ചര്‍ച്ചയായത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ […]

കാസര്‍കോട്: ലോക്ക് ഡൗണിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗം ചേര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ചെറുകിട വ്യാപാര രംഗത്തെ വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 24 വ്യാപാര സംഘടനാ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിടപ്പെട്ടതും തുറന്നു പ്രവര്‍ത്തിച്ചതുമായ വ്യാപാരസ്ഥാപനങ്ങളുടെ ശോചനീയാവസ്ഥകളും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളുമാണ് യോഗത്തില്‍ ചര്‍ച്ചയായത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണമായി നിരോധിക്കുക, ലോക്ഡൗണ്‍ കാരണമായി വ്യാപാരം നഷ്ടപ്പെടുകയും മൃതാവസ്ഥയില്‍ ആവുകയും ചെയ്ത വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പാക്കേജുകള്‍ പ്രഖ്യാപിക്കുക, കടകള്‍ അടഞ്ഞു കിടന്ന ദിവസത്തെ വാടക ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
ചെറുകിട വ്യാപാര മേഖലയെ ചൂഴ്ന്ന് നില്‍ക്കുകയും നിഷ്‌ക്രിയമാക്കുകയും ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും കാലാകാലങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും ജില്ലാതലത്തില്‍ ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് (ചെയര്‍മാന്‍), അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് (ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്), സുരേഷ് കെ. കൃഷ്ണ ഹാര്‍ഡ് വേര്‍സ് (സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്) (വൈസ് ചെയര്‍മാന്‍മാര്‍), കെ.ജെ. സജി (ജനറല്‍ കണ്‍വീനര്‍), നാരായണ പൂജാരി (ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), അഷറഫ് നാല്‍ത്തടുക്ക (മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്) (കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തില്‍ കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷചത വഹിച്ചു.
കെ.ജെ. സജി സ്വാഗതവും ശിഹാബ് ഉസ്മാന്‍ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കള്‍ സംസാരിച്ചു.

Related Articles
Next Story
Share it