തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാസര്‍കോട് തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. പി.എ അബ്ദുല്‍ റഷീദ്-ഖദീജ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് അധ്യാപകനായ ഹാഷിം ടി.കെ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോക്ടര്‍ ടി.എ അബ്ദുല്‍ മജീദ് ഉദുമയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. എം.ഐ.സി അഫ്‌സലുല്‍ ഉലമ വിമന്‍സ് കോളേജില്‍ നിന്ന് അറബിക്കില്‍ ബിരുദവും കാസര്‍കോട് […]

കാസര്‍കോട്: പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാസര്‍കോട് തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. പി.എ അബ്ദുല്‍ റഷീദ്-ഖദീജ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് അധ്യാപകനായ ഹാഷിം ടി.കെ.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോക്ടര്‍ ടി.എ അബ്ദുല്‍ മജീദ് ഉദുമയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. എം.ഐ.സി അഫ്‌സലുല്‍ ഉലമ വിമന്‍സ് കോളേജില്‍ നിന്ന് അറബിക്കില്‍ ബിരുദവും കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് യു.ജി.സിയുടെ ജെ.ആര്‍. എഫിലൂടെ പി.എച്ച്.ഡിയ്ക്ക് ജോയിന്‍ ചെയ്യുകയായിരുന്നു. ഇപ്പോള്‍ ജി.യു.പി.എസ് മുളിയാര്‍ മാപ്പിളയില്‍ അറബിക് അധ്യാപകയായി ജോലി ചെയ്യുന്നു. മക്കള്‍: ഇബ്‌റാഹീം റുഷ്ദ്, ഖാസിം, സക്വാന്‍.

Related Articles
Next Story
Share it