പി.എ ഇബ്രാഹിം ഹാജി സ്മൃതി സമ്മേളനം 25ന്

ദുബായ്: ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ ഒന്നാം ഓര്‍മ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പി.എ. ഇബ്രാഹിം ഹാജി അനശ്വരനായ കര്‍മ്മയോഗി'-സ്മൃതി സമ്മേളനം 25ന് വൈകിട്ട് 7 മണിക്ക് അബുഹൈല്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. ഫൈസല്‍ മുഹ്‌സിന്‍, ഹസ്‌കര്‍ ചൂരി, ഷബീര്‍ കൈതക്കാട്, മുനീര്‍ ബേരിക്ക തുടങ്ങിയവര്‍ക്ക് ഉപഹാരം നല്‍കും.ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, സഫ്‌വാന്‍ അണങ്കൂര്‍, […]

ദുബായ്: ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ ഒന്നാം ഓര്‍മ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പി.എ. ഇബ്രാഹിം ഹാജി അനശ്വരനായ കര്‍മ്മയോഗി'-സ്മൃതി സമ്മേളനം 25ന് വൈകിട്ട് 7 മണിക്ക് അബുഹൈല്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. ഫൈസല്‍ മുഹ്‌സിന്‍, ഹസ്‌കര്‍ ചൂരി, ഷബീര്‍ കൈതക്കാട്, മുനീര്‍ ബേരിക്ക തുടങ്ങിയവര്‍ക്ക് ഉപഹാരം നല്‍കും.
ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, സഫ്‌വാന്‍ അണങ്കൂര്‍, സുബൈര്‍ അബ്ദുല്ല, ഹാഷിം മഠത്തില്‍, സലാം മാവിലാടം, നിസാര്‍ നങ്ങാരത്ത്, റാഷിദ് പടന്ന, റാഷിദ് ആവിയില്‍, ഹസൈനാര്‍ ബീജന്തടുക്ക, ഇസ്മായില്‍ നാലാംവാതുക്കല്‍ എന്നിവരെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, മറ്റു ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം സി.എച്ച് നൂറുദ്ദീന്‍, മഹമൂദ് ഹാജി പൈവളിഗെ, അഡ്വ.ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീഞ്ചന്തടുക്ക സംസാരിച്ചു.
ജില്ലാ സെക്രട്ടറി അബ്ബാസ് കെ.പി കളനാട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it