പി.എ ഇബ്രാഹിം ഹാജി സ്മാരക സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് എം.എ റഹ്‌മാന് സമ്മാനിച്ചു

ഉദുമ: ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ നാമധേയത്തില്‍ ദുബായ് കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് എഴുത്തുകാരനും കഥാകൃത്തുമായ പ്രൊഫ. എം.എ റഹ്‌മാന് സമ്മാനിച്ചു. 25,000 രൂപയും ഉപഹാരവും അടങ്ങുന്ന അവാര്‍ഡ് മാങ്ങാട് ടൗണില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എം.എ റഹ്‌മാന് സമ്മാനിച്ചു. ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ […]

ഉദുമ: ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ നാമധേയത്തില്‍ ദുബായ് കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് എഴുത്തുകാരനും കഥാകൃത്തുമായ പ്രൊഫ. എം.എ റഹ്‌മാന് സമ്മാനിച്ചു. 25,000 രൂപയും ഉപഹാരവും അടങ്ങുന്ന അവാര്‍ഡ് മാങ്ങാട് ടൗണില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എം.എ റഹ്‌മാന് സമ്മാനിച്ചു.
ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായ ധനം ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ഈദ് കിസ്‌വ ദുബായ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, അന്തരിച്ച മുസ്‌ലിം ലീഗ് നേതാവിന്റെ കുടുംബത്തിനുള്ള സഹായം ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി എന്നിവര്‍ വിതരണം ചെയ്തു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സൈനബ അബൂബക്കര്‍, ബഷീര്‍ പാക്യാര, യാസ്മിന്‍ റഷീദ്, ഹാരിസ് അങ്കക്കളരി, നഫീസ പാക്യാര, സുനില്‍കുമാര്‍ മൂലയില്‍, ബി. ബാലകൃഷ്ണന്‍, റഊഫ് ബാവിക്കര, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, എം.ബി അബ്ദുല്‍ കരീം നാലാംവാതുക്കല്‍, ഖാദര്‍ ഖാത്തിം, എ.എം ഇബ്രാഹിം, കെ.കെ ഷാഫി കോട്ടക്കുന്ന്, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹസൈനാര്‍ ചോയിച്ചിങ്കല്ല്, എം. ഹസൈനാര്‍, അഡ്വ. എം.കെ മുഹമ്മദ് കുഞ്ഞി, മുജീബ് ബേക്കല്‍, അഷ്‌റഫ് പള്ളം, ജാബിര്‍ നാലാംവാതുക്കല്‍, റംഷീദ് നാലാം വാതുക്കല്‍, ആബിദ് മാങ്ങാട്, മജീദ് മാങ്ങാട്, ഉബൈദ് പാക്യാര, കുഞ്ഞികൃഷ്ണന്‍ മാങ്ങാട് പ്രസംഗിച്ചു.

Related Articles
Next Story
Share it