പി.വി. ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി.വി ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെയും കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഡയറക്ടര്‍ ആയിരുന്നു.മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനാണ്. അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ […]

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി.വി ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെയും കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഡയറക്ടര്‍ ആയിരുന്നു.
മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനാണ്. അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. കാണാക്കിനാവ് എന്ന ചിത്രത്തിന് 1997ല്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരവും ശാന്തം എന്ന ചിത്രത്തിന് 2000ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി. വ്യവസായിയും കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ പി.വി സാമിയുടെയും മാധവിയുടെയും മകനാണ്.
1961ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എ.ഐ.സി.സി അംഗമാണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട്, ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്, കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട്, കെ.എസ്.ഡി.എഫ്.ഡി.സി ഡയറക്ടര്‍, കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചലച്ചിത്ര നിര്‍മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ സഹോദരനാണ്. ഭാര്യ: ഷെറിന്‍.
മക്കള്‍: ഷെനുഗ ജയ്തിലക്, ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്. സംസ്‌കാരം നാളെ വൈകിട്ട്.

Related Articles
Next Story
Share it