പി.ടി. തോമസ് അന്തരിച്ചു

വെല്ലൂര്‍: ശക്തമായ നിലപാടുകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് (70) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എം.എല്‍.എയുമായിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന പി.ടി തോമസ് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗം […]

വെല്ലൂര്‍: ശക്തമായ നിലപാടുകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് (70) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എം.എല്‍.എയുമായിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന പി.ടി തോമസ് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു.
1980ല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ എത്തി. പിന്നീട് 1991ല്‍ തൊടുപുഴയില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയില്‍ എത്തി. 1996ലും 2006ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2001ല്‍ വീണ്ടും തൊടുപുഴയില്‍ നിന്നുതന്നെ നിയമസഭയില്‍ എത്തി. 2016ലും 21ലും തൃക്കാക്കരയില്‍ നിന്ന് വിജയിച്ചു. 2009ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച നേതാവ് കൂടിയാണ് പി.ടി തോമസ്. പ്രത്യേകിച്ചും പരിസ്ഥിതിയെ ധ്വംസിക്കുന്ന വികസനത്തോട് ഒരിക്കലും യോജിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാട് തോമസ് സ്വീകരിച്ചത് സഭയുടേയും കുടിയേറ്റ വിഭാഗങ്ങളുടേയും എതിര്‍പ്പിനു കാരണമായിരുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഘട്ടത്തിലും ഗാഡ്ഗില്‍ അനുകൂല നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. തന്റെ മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കരുതെന്നായിരുന്നു ഏറ്റവും അടുത്തയാളുകളോട് അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റേയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നായിരുന്നു ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ഉമ തോമസ്. മക്കള്‍: വിഷ്ണുതോമസ്, വിവേക് തോമസ്.

Related Articles
Next Story
Share it