ജില്ലയിലെ മികച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനുള്ള പുരസ്‌കാരം പി.സുനില്‍ കുമാറിന്

കാസര്‍കോട്: ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനുള്ള പ്രഥമ പുരസ്‌കാരം ഡി.ടി.പി.സി പ്രൊജക്ട് മാനേജരും ബി.ആര്‍.ഡി.സി അസി.മനേജരുമായ പി. സുനില്‍ കുമാറിന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സമ്മാനിച്ചു. കെ.എസ്.ടി.പിയുടെ ബേക്കല്‍ കോട്ട റോഡ്, ബേക്കല്‍ കോട്ട സ്വാഗത കമാനവും സൗന്ദര്യവല്‍ക്കരണ പദ്ധതിയും, ബേക്കലിലെയും ജില്ലയിലെയും മറ്റ് ടൂറിസം വകുപ്പ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പിന്നിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, പഞ്ചായത്ത് മെമ്പര്‍ ആയിഷ […]

കാസര്‍കോട്: ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനുള്ള പ്രഥമ പുരസ്‌കാരം ഡി.ടി.പി.സി പ്രൊജക്ട് മാനേജരും ബി.ആര്‍.ഡി.സി അസി.മനേജരുമായ പി. സുനില്‍ കുമാറിന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സമ്മാനിച്ചു. കെ.എസ്.ടി.പിയുടെ ബേക്കല്‍ കോട്ട റോഡ്, ബേക്കല്‍ കോട്ട സ്വാഗത കമാനവും സൗന്ദര്യവല്‍ക്കരണ പദ്ധതിയും, ബേക്കലിലെയും ജില്ലയിലെയും മറ്റ് ടൂറിസം വകുപ്പ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പിന്നിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, പഞ്ചായത്ത് മെമ്പര്‍ ആയിഷ എം.ജി, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ, ബി.ടി.ഒ ചെയര്‍മാന്‍ എം.ബി.എം അഷ്‌റഫ്, സെക്രട്ടറി സൈഫുദ്ദീന്‍ കളനാട്, ട്രഷറര്‍ ഫാറൂക്ക് കാസ്മി എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it