പി.രാഘവന്‍ അനുസ്മരണം: കുറ്റിക്കോലില്‍ തൊഴില്‍ സെമിനാര്‍ സംഘടിപ്പിച്ചു
കുറ്റിക്കോല്‍: പ്രമുഖ സഹകാരിയും മുന്‍ നിയമസഭാംഗവും ട്രേഡ് യൂണിയന്‍ നേതാവും കാസര്‍കോട് കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ പ്രസിഡണ്ടുമായിരുന്ന പി.രാഘവന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി തൊഴില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക പരിപാടിയുടെ ഭാഗമായി നടക്കുന്ന പരിപാടിയാണിത്. ദേശീയ തൊഴില്‍ നിയമവും പ്രത്യാഘാതവും അതിജീവനവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കുറ്റിക്കോല്‍ വ്യാപാരി വ്യവസായി സമിതി ഹാളില്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന […]

കുറ്റിക്കോല്‍: പ്രമുഖ സഹകാരിയും മുന്‍ നിയമസഭാംഗവും ട്രേഡ് യൂണിയന്‍ നേതാവും കാസര്‍കോട് കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ പ്രസിഡണ്ടുമായിരുന്ന പി.രാഘവന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി തൊഴില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക പരിപാടിയുടെ ഭാഗമായി നടക്കുന്ന പരിപാടിയാണിത്. ദേശീയ തൊഴില്‍ നിയമവും പ്രത്യാഘാതവും അതിജീവനവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കുറ്റിക്കോല്‍ വ്യാപാരി വ്യവസായി സമിതി ഹാളില്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജന്‍ മോഡറേറ്ററായിരുന്നു. ഐന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ്, എ.ഐ ടി.യു.സി ജില്ല പ്രസിഡണ്ട് ടി. കൃഷ്ണന്‍, എസ് ടി.യു ജില്ലാ പ്രസിഡണ്ട് ഷെരീഫ് കൊടവഞ്ചി, സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.മണി മോഹനന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യു.തമ്പാന്‍നായര്‍, എ.മാധവന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ.പത്മാവതി, സി.ബാലന്‍, ബേഡകം ഏരിയ സെക്രട്ടറി എം.അനന്തന്‍ എന്നിവര്‍ സംസാരിച്ചു. പി.ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു.
ജൂലൈ 1ന് കുണ്ടംകുഴിയില്‍ സഹകരണ സെമിനാര്‍ നടക്കും. സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് കെ. മെഹമൂബ് ഉദ്ഘാടനം ചെയ്യും. അനുസ്മരണ പരിപാടിയുടെ ഭാഗമായി സി.പി.എം ബേഡകം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5 ന് വൈകിട്ട് 3 മണിക്ക് മുന്നാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പൊതുയോഗവും നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി.പി.കരുണാകരന്‍, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ മുന്‍ എം.എല്‍.എ മാരായ കെ.വി.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിക്കും. മുന്നാട് കേരള കലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പി.രാഘവനെ അനുസ്മരിച്ച് പ്രത്യേക സംഗീതശില്പവും കണ്ണൂര്‍ നാടക സംഘത്തിന്റെ മഹായാനം നാടകവും വിവിധ കലാപരിപാടികളും ഉണ്ടാകും.
ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലം നിര്‍മ്മിച്ച പി.രാഘവന്റെ അര്‍ധകായ പ്രതിമ മുന്നാട് ഇ.എം.എസ് അക്ഷരഗ്രാമത്തിന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അനാഛാദനം ചെയ്യും.