പി.രാഘവന് നാടിന്റെ യാത്രാമൊഴി

മുന്നാട്: ഇന്നലെ അന്തരിച്ച സി.പി.എം ട്രേഡ് യൂണിയന്‍ നേതാവും സഹകാരിയും മുന്‍.എം.എല്‍.എയുമായ പി.രാഘവന് നാടിന്റെ യാത്രാമൊഴി. തിമര്‍ത്തു പെയ്ത മഴയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ അന്ത്യാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തി. സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരും തൊഴിലാളി സംഘടനാ ഭാരവാഹികളും ജീവനക്കാരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പെട്ട ഒട്ടേറെ ആളുകള്‍ മികവുറ്റ സഹകാരിയായ ജനകീയ നേതാവിനെ അവസാന നോക്കു കാണാന്‍ എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ […]

മുന്നാട്: ഇന്നലെ അന്തരിച്ച സി.പി.എം ട്രേഡ് യൂണിയന്‍ നേതാവും സഹകാരിയും മുന്‍.എം.എല്‍.എയുമായ പി.രാഘവന് നാടിന്റെ യാത്രാമൊഴി.
തിമര്‍ത്തു പെയ്ത മഴയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ അന്ത്യാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തി. സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരും തൊഴിലാളി സംഘടനാ ഭാരവാഹികളും ജീവനക്കാരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പെട്ട ഒട്ടേറെ ആളുകള്‍ മികവുറ്റ സഹകാരിയായ ജനകീയ നേതാവിനെ അവസാന നോക്കു കാണാന്‍ എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഗള്‍ഫിലുണ്ടായിരുന്ന ഇളയ മകന്‍ കെ.ആര്‍.അരുണ്‍കുമാര്‍ എത്തിയതോടെ സംസ്‌കാരത്തിനായി മൃതദേഹം വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഭാര്യ കമലയും മൂത്തമകന്‍ കെ.ആര്‍.അജിത്കുമാറും ചേര്‍ന്ന് ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എ.കെ.രമീന്ദ്രയും നിയമസഭ സ്പീക്കര്‍ക്കു വേണ്ടി തഹസില്‍ദാര്‍ ജൂഡിയും ജില്ലാ കലക്ടര്‍ക്ക് വേണ്ടി എല്‍.ആര്‍.തഹസില്‍ദാര്‍ മഞ്ജുഷയും റീത്ത് വെച്ചു. മുന്‍ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ.പി.ജയരാജന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി.ജയരാജന്‍, എ.വി.ജയരാജന്‍ മുന്‍ എം.പി പി.കരുണാകരന്‍, കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, കെ.വി.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, ടി.വി.രാജേഷ്, കോണ്‍ഗ്രസ് നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, കെ.നീലകണ്ഠന്‍ , ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ശ്രീകാന്ത് തുടങ്ങിയ നിരവധിയാളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Related Articles
Next Story
Share it