പി.പി കുഞ്ഞികൃഷ്ണന് പുരസ്‌ക്കാരം; കാസര്‍കോട് ജില്ലയ്ക്കും അഭിമാനമേറെ
കാസര്‍കോട്: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം പി.പി. കുഞ്ഞികൃഷ്ണന് ലഭിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്കും ഏറെ അഭിമാനം. കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സ്വദേശിയാണ് പി.പി. കുഞ്ഞികൃഷ്ണന്‍. ഇതാദ്യമായാണ് കാസര്‍കോട് ജില്ലക്കാരനായ ഒരു നടന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലചിത്ര അവാര്‍ഡ് ലഭിക്കുന്നത്.'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ ഉജ്ജ്വലമായ അഭിനയമാണ് കുഞ്ഞികൃഷ്ണനെ അവാര്‍ഡിനര്‍ഹനാക്കിയത്. തന്റെ ആദ്യത്തെ സിനിമാഭിനയത്തിന് തന്നെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത് കുഞ്ഞികൃഷ്ണന്റെ തുടര്‍ന്നുള്ള സിനിമാ ജീവിതത്തിനും മുതല്‍ക്കൂട്ടായി മാറുകയാണ്. എറണാകുളം […]

കാസര്‍കോട്: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം പി.പി. കുഞ്ഞികൃഷ്ണന് ലഭിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്കും ഏറെ അഭിമാനം. കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സ്വദേശിയാണ് പി.പി. കുഞ്ഞികൃഷ്ണന്‍. ഇതാദ്യമായാണ് കാസര്‍കോട് ജില്ലക്കാരനായ ഒരു നടന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലചിത്ര അവാര്‍ഡ് ലഭിക്കുന്നത്.
'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ ഉജ്ജ്വലമായ അഭിനയമാണ് കുഞ്ഞികൃഷ്ണനെ അവാര്‍ഡിനര്‍ഹനാക്കിയത്. തന്റെ ആദ്യത്തെ സിനിമാഭിനയത്തിന് തന്നെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത് കുഞ്ഞികൃഷ്ണന്റെ തുടര്‍ന്നുള്ള സിനിമാ ജീവിതത്തിനും മുതല്‍ക്കൂട്ടായി മാറുകയാണ്. എറണാകുളം വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ 'പഞ്ചവത്സര പദ്ധതി' സിനിമയുടെ ഡബിംങ്ങിനിടെയാണ് സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ച വിവരം പി.പി. കുഞ്ഞികൃഷ്ണന്‍ അറിഞ്ഞത്. ഡബിംങ്ങ് പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞികൃഷ്ണനെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അനുമോദിക്കുകയും ചെയ്തു.
ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ നിന്ന് ഹിന്ദി അധ്യാപകനായി വിരമിച്ച കുഞ്ഞികൃഷ്ണന്‍ പഞ്ചായത്തംഗം കൂടിയാണ്. ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ മനീഷാ തീയേറ്റേഴ്‌സ്, എ.കെ.ജി കലാവേദി, മാണിയാട്ട് കോറസ് കലാസമിതി, ജ്വാല തീയേറ്റേഴ്‌സ് തുടങ്ങിയ അമച്വര്‍ നാടകസമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ ട്രീസര്‍ വന്നപ്പോഴാണ് കുഞ്ഞികൃഷ്ണന്‍ ഈ സിനിമയില്‍ അഭിനയിച്ച കാര്യം അയല്‍വാസികള്‍ പോലും അറിയുന്നത്. സിനിമയില്‍ മജിസ്‌ട്രേറ്റിന്റെ വേഷം സ്വാഭാവിക അഭിനയിത്തിലൂടെ കുഞ്ഞികൃഷ്ണന്‍ ഗംഭീരമാക്കുകയും ചെയ്തു. ഇതിനകം 9 സിനിമകളില്‍ അഭിനയിച്ചു. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.