പി. മുഹമ്മദ് കുഞ്ഞി രാഷ്ട്രീയത്തിനതീതമായി ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തിയ നേതാവ്- മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖരന്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാഷ് അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് ജന.സെക്രട്ടറിയായിരുന്ന കാലത്ത് എ.ഐ.വൈ.എഫ്് ജില്ലാ ഭാരവാഹിയായിരുന്നു. അന്ന് മുതലുള്ള ബന്ധം മാഷിന്റെ മരണം വരെ തുടര്‍ന്നു. ഏത് വിഷയമുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ മാഷ് വിളിക്കുമായിരുന്നു. അധ്യാപകന്‍, മാധ്യമ […]

കാഞ്ഞങ്ങാട്: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖരന്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാഷ് അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് ജന.സെക്രട്ടറിയായിരുന്ന കാലത്ത് എ.ഐ.വൈ.എഫ്് ജില്ലാ ഭാരവാഹിയായിരുന്നു. അന്ന് മുതലുള്ള ബന്ധം മാഷിന്റെ മരണം വരെ തുടര്‍ന്നു. ഏത് വിഷയമുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ മാഷ് വിളിക്കുമായിരുന്നു. അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ജമാഅത്ത് കമ്മിറ്റി ഭാരവാഹി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. ഏതെങ്കിലും ഒന്നില്‍ ഒതുങ്ങി നില്‍ക്കാതെ എല്ലാം ചേര്‍ന്നതായിരുന്നു മാഷിന്റെ പൊതു ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് കഴിവുകളുണ്ടായിരുന്നു മഹാ വ്യക്തിത്വമായിരുന്നു പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സരസമായി കാര്യങ്ങള്‍ മാഷ് അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും മടിച്ച് നില്‍ക്കുന്ന കാലത്ത് ഒരു നല്ല പ്രസംഗ വിവര്‍ത്തകനായി മാഷ് അറിയപ്പെട്ടുവെന്നും എന്‍.എ നെല്ലിക്കുന്ന് കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രസ് ഫോറം വൈസ് പ്രസിഡണ്ട് ഫസലുറഹ്‌മാന്‍ ആമുഖ പ്രഭാഷണം നടത്തി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി. മുഹമ്മദ് അസ്ലം, മാനുവല്‍ കുറിച്ചിത്താനം, ടി.കെ നാരായണന്‍, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, ഹരി, ജോയ് മാരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it