പി. കുഞ്ഞമ്പു നായര്‍ക്ക് നാട് വിട നല്‍കി
കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവും പെരിയ. ഗവ. ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രഥമാധ്യാപകനുമായിരുന്ന പെരിയ വേങ്ങയില്‍ വീട്ടില്‍ പി. കുഞ്ഞമ്പു നായര്‍(90)ക്ക് നാട് വിട നല്‍കി. മികച്ച സംഘാടകനും കോണ്‍ഗ്രസ് നേതാവും സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു. മാതൃകാ അധ്യാപകനായി അറിയപ്പെടുന്ന കുഞ്ഞമ്പു മാസ്റ്റര്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലാണ് അഴീക്കോടിന്റെ ശിഷ്യത്വം സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായത്. പെരിയ തറവാട് കമ്മിറ്റി […]

കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവും പെരിയ. ഗവ. ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രഥമാധ്യാപകനുമായിരുന്ന പെരിയ വേങ്ങയില്‍ വീട്ടില്‍ പി. കുഞ്ഞമ്പു നായര്‍(90)ക്ക് നാട് വിട നല്‍കി. മികച്ച സംഘാടകനും കോണ്‍ഗ്രസ് നേതാവും സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു. മാതൃകാ അധ്യാപകനായി അറിയപ്പെടുന്ന കുഞ്ഞമ്പു മാസ്റ്റര്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലാണ് അഴീക്കോടിന്റെ ശിഷ്യത്വം സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായത്. പെരിയ തറവാട് കമ്മിറ്റി പ്രസിഡണ്ട്, കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട്, ജി.ജി.ടി.ഒ ജില്ലാ പ്രസിഡണ്ട്, സെറ്റോ ജില്ലാ പ്രസിഡണ്ട്, പെരിയ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട്, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം മുന്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതരായ വേങ്ങയില്‍ വീട്ടില്‍ മേലത്ത് കുഞ്ഞമ്പു നായര്‍-പി.വി കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മാവില ശാന്തകുമാരി (മാണിമൂല). മക്കള്‍: എം. ജയശ്രീ (മുന്‍ പ്രഥമാധ്യാപിക), എം. ജയരാജന്‍ നമ്പ്യാര്‍ (സീനിയര്‍ പ്രൊജക്ട് മാനേജര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെറ്റി), എം. ജയചന്ദ്രന്‍ നമ്പ്യാര്‍ (ഫീല്‍ഡ് ഓഫീസര്‍, എന്‍.എസ്.എസ് എസ്റ്റേറ്റ്), എം. ജയലത (ഫാര്‍മസിസ്റ്റ് ). മരുമക്കള്‍: കോടോത്ത് ശിവശങ്കരന്‍ (മുന്‍ സീനിയര്‍ മാനേജര്‍ വിജയ ബാങ്ക്), ഡോ. ബിന്ദു ജയരാജന്‍ (അസി. സര്‍ജന്‍, ഗവ. ആസ്പത്രി, വാണിയമ്പാറ, തൃശൂര്‍), സി.എം സേതു ലക്ഷ്മി (അധ്യാപിക, ജി.എച്ച്.എസ്.എസ്. ബളാന്തോട്), എം. രാജ്‌മോഹന്‍ (ചീഫ് മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സഹോദരങ്ങള്‍: ഡോ. പി.വി കൃഷ്ണന്‍ നായര്‍ (കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി), പി.വി.കെ നായര്‍ (ചീഫ് ജനറല്‍ മാനേജര്‍ ജി.ഐ.സി.ഡി.സി ഗോവ), ഡോ. പി.വി ഗോവിന്ദന്‍ നായര്‍ (റേഡിയോളജിസ്റ്റ്, തൃശൂര്‍), ഡോ. പി.വി മാധവന്‍ നായര്‍ മുന്‍ പ്രിന്‍സിപ്പല്‍ ഗവ. കോളേജ്, കാസര്‍കോട്), അഡ്വ. പി.വി.സി നായര്‍ (മുന്‍ ചീഫ് മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), പി.വി രവീന്ദ്രന്‍ നായര്‍ (മുന്‍ മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പരേതയായ ലക്ഷ്മിയമ്മ.