കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാവും പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പാറക്കടവത്ത് പി.കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി(68)അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസമായി കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കോവിഡ് നെഗറ്റീവ് ആയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പടന്ന ജമാഅത്ത് സെക്രട്ടറി, പടന്ന പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മുന്‍ ചെയര്മാന്, പടന്ന സഹകരണ ബാങ്ക് ഡയറക്ടര്‍, നടുവിലെ പള്ളി മഹല്‍ പ്രസിഡണ്ട്, പടന്ന ഖിദ്മത്ത് സെക്രട്ടറി യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത്, മണ്ഡലം സെക്രട്ടറി, എസ്.ടി.യു. ചുമട്ട് തൊഴിലാളി യൂണിയന് പടന്ന പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം കര്‍ഷക സംഘം മണ്ഡലം പ്രവര്‍ത്തക സമിതിയംഗം, എം.ആര് വി.എച്ച്.എസ് സ്കൂള്‍ മാനേജിങ്ങ് കമ്മിറ്റിയംഗം, റഹ്മാനിയ്യ ഇംഗ്ലിഷ് മീഡിയം സ്കൂള്‍ സെക്രട്ടറി, ജമാഅത്ത് ഹോസ്റ്റല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു മാതാവ് :പി.കെ കുഞ്ഞാമിന ഹജ്ജുമ്മ. ഭാര്യ: വി.കെ. ഖദീജ. മക്കള്‍: ഷബീര്‍ അലി, ഷംസീര്‍ അലി (ഇരുവരും ദുബായ്), സറീന, ഷംസീന. മരുമക്കള്‍: പി.സി. അബ്ദുല്‍ റസാഖ് (ദുബായ്) ജംഷാദ് (മണിയനൊടി), സാറാബി, ജസീല. സഹോദരങ്ങള്‍: പി.കെ. മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല, ഇസ്മായില്‍, പരേതനായ പാറക്കടവത്ത് അഹ്മ്മദ് കുഞ്ഞി.