അഭിപ്രായവ്യത്യാസം തെരുവില്‍ വിളിച്ചുപറയേണ്ട, പാര്‍ട്ടിക്കകത്ത് മാത്രം -കെ.സുധാകരന്‍

കാസര്‍കോട്: പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിക്കകത്ത് മാത്രമായിരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍. നേതാക്കളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും വിനയത്തോടെ എല്ലാവരേയും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാനഗര്‍ ഡി.സി.സി. ആസ്ഥാനത്ത് നിയുക്ത ഡി.സി.സി. പ്രസിഡണ്ടായി പി.കെ.ഫൈസല്‍ ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണ്. ഇത്രയേറേ സ്വാതന്ത്ര്യമുള്ള പാര്‍ട്ടി ഇന്ത്യയിലില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ തെരുവില്‍ പറഞ്ഞാല്‍ പാര്‍ട്ടിയെ തളര്‍ത്തും. […]

കാസര്‍കോട്: പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിക്കകത്ത് മാത്രമായിരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍.
നേതാക്കളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും വിനയത്തോടെ എല്ലാവരേയും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാനഗര്‍ ഡി.സി.സി. ആസ്ഥാനത്ത് നിയുക്ത ഡി.സി.സി. പ്രസിഡണ്ടായി പി.കെ.ഫൈസല്‍ ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണ്. ഇത്രയേറേ സ്വാതന്ത്ര്യമുള്ള പാര്‍ട്ടി ഇന്ത്യയിലില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ തെരുവില്‍ പറഞ്ഞാല്‍ പാര്‍ട്ടിയെ തളര്‍ത്തും. ഇന്ത്യയില്‍ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് തളര്‍ന്നാല്‍ ഇന്ത്യ തളരും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശത്രു സി.പി.എമ്മാണെങ്കില്‍ ഇന്ത്യയില്‍ ബി.ജെ.പിയാണ്. കോണ്‍ഗ്രസിനെ ഈ രണ്ട് പാര്‍ട്ടികളും എതിര്‍ക്കുന്നു. എല്ലാ കാര്യങ്ങളിലും ഇവര്‍ യോജിപ്പിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. ഇന്ത്യ വൈരുദ്ധ്യങ്ങളുടെ മണ്ണാണ്. ഇതില്ലാതായാല്‍ ഇന്ത്യ ഇല്ല. മതേതര ശക്തികളെ ഒന്നിച്ച് കൊണ്ട് പോകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ-സുധാകരന്‍ പറഞ്ഞു.

ഡി.സി.സി. ഓഫീസില്‍ നടന്ന ആവേശകരമായ ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് ഫൈസല്‍ ഡി.സി.സി.യുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്.
സ്ഥാനമൊഴിയുന്ന ഹക്കീം കുന്നില്‍ പി.കെ. ഫൈസലിന് ചുമതല കൈമാറി. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ പി.കെ. ഫൈസലിന് കഴിയുമെന്ന് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ. സുധാകരന്‍ പറഞ്ഞു.
ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.ടി. അഹ്‌മദലി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, പി.എ. അഷ്‌റഫലി, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ഡോ. ഖാദര്‍ മാങ്ങാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
പാര്‍ട്ടിയെ താഴെത്തട്ടില്‍ തന്നെ ശക്തിപ്പെടുത്തുമെന്നും എം.പി.യും പാര്‍ട്ടിയും ഒരുമിച്ചു പോകുന്ന അന്തരീക്ഷമാണ് ഇനി ഉണ്ടാകാന്‍ പോകുന്നതെന്നും പി.കെ. ഫൈസല്‍ പറഞ്ഞു.

Related Articles
Next Story
Share it