ട്വന്റി 20യെ ഭരണം ഏല്‍പ്പിക്കുന്നത് അംബാനിയും അദാനിയും രാജ്യം ഭരിക്കുന്നതിന് തുല്യം; വ്യവസായിയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 സംഘടനയ്ക്ക് തെരഞ്ഞെടുപ്പില്‍ സ്വീകാര്യത ലഭിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് പി ജയരാജന്‍; നടന്‍ ശ്രീനിവാസന്‍ നിലപാടില്ലാത്തയാളെന്നും പി ജെ
കണ്ണൂര്‍: പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 എന്ന സംഘടനയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്വീകാര്യത ലഭിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ട്വന്റി 20യെ ഭരണം ഏല്‍പ്പിക്കുന്നത് അംബാനിയും അദാനിയും രാജ്യം ഭരിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കി വരുതിയിലാക്കുക എന്നതാണ് ഇത്തരക്കാരുടെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെയും പിജെ വിമര്‍ശിച്ചു. […]

കണ്ണൂര്‍: പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 എന്ന സംഘടനയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്വീകാര്യത ലഭിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ട്വന്റി 20യെ ഭരണം ഏല്‍പ്പിക്കുന്നത് അംബാനിയും അദാനിയും രാജ്യം ഭരിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കി വരുതിയിലാക്കുക എന്നതാണ് ഇത്തരക്കാരുടെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെയും പിജെ വിമര്‍ശിച്ചു. ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നും രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവസാനെന്നും ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസന്‍. പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നും പരിഹാസരൂപേണ പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍, ശ്രീനിവാസന്റെ അഭിനയത്തെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ആസ്വദിക്കാറുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി 2013ല്‍ സൊസൈറ്റി ആക്റ്റ്(Societies act) പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷന്‍. കിറ്റക്‌സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20യ്ക്ക് നേതൃത്വം നല്‍കുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റും ഈ പ്രസ്ഥാനം നേടിയിരുന്നു.
2020 വര്‍ഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയതെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ തദ്ദേശ സര്‍ക്കാര്‍ ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും പറയുന്നു. അരാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം നേരത്തെ എതിര്‍ക്കുന്നുണ്ട്.