പി.ബി. അഹ്‌മദ് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം-സി.എച്ച് കുഞ്ഞമ്പു

വിദ്യാനഗര്‍: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഐ. എന്‍.എല്‍ നേതാവുമായിരുന്ന പി.ബി. അഹമദ് ഹാജി നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ പ്രതീകമായിരുന്നുവെന്നും ഏത് പ്രതിസന്ധിഘട്ടങ്ങളേയും മനസ്ഥൈര്യം കൊണ്ട് നേരിട്ട വ്യക്തിയായിരുന്നുവെന്നും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കോലായ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഷീര്‍ പടിഞ്ഞാര്‍മൂല അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, സി.എല്‍ ഹമീദ്, ടി.എ. ഷാഫി, ടി.എം.എ. പാണളം, ഖാദര്‍ പാലോത്ത്, അബു കാസര്‍കോട്, നാസര്‍ […]

വിദ്യാനഗര്‍: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഐ. എന്‍.എല്‍ നേതാവുമായിരുന്ന പി.ബി. അഹമദ് ഹാജി നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ പ്രതീകമായിരുന്നുവെന്നും ഏത് പ്രതിസന്ധിഘട്ടങ്ങളേയും മനസ്ഥൈര്യം കൊണ്ട് നേരിട്ട വ്യക്തിയായിരുന്നുവെന്നും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കോലായ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഷീര്‍ പടിഞ്ഞാര്‍മൂല അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, സി.എല്‍ ഹമീദ്, ടി.എ. ഷാഫി, ടി.എം.എ. പാണളം, ഖാദര്‍ പാലോത്ത്, അബു കാസര്‍കോട്, നാസര്‍ ചെര്‍ക്കളം, ഹസൈനാര്‍ തോട്ടുംഭാഗം, ഇബ്രാഹിം ബാങ്കോട്, ഷാഫി കല്ലുവളപ്പില്‍, അബു പാണലം, സുലേഖ മാഹിന്‍, ഉമ്മര്‍ പാണലം, കെ.എച്ച്. മുഹമ്മദ്, ഉസ്മാന്‍ കടവത്ത്, സലാം കുന്നില്‍, ഷംസുദ്ദീന്‍ കോളിയടുക്കം, മൊയ്തു ചേരൂര്‍, എന്‍.എ. മഹമൂദ് സംസാരിച്ചു.

Related Articles
Next Story
Share it