പി.ബി. അഹമ്മദിന് സര്‍വ്വകക്ഷി അനുശോചനം

കാസര്‍കോട്: കഴിഞ്ഞദിവസം അന്തരിച്ച പി.ബി. അഹമ്മദിനെ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. ഐ.എന്‍. എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചെങ്കളയില്‍ അനുസ്മരണയോഗം നടത്തിയത്. മുസ്തഫ തോരവളപ്പ് അധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എ. അബ്ദുല്‍റഹിമാന്‍, പി.എ. അഷ്‌റഫ് അലി, കെ.എ. മുഹമ്മദ് ഹനീഫ, ടി. കൃഷ്ണന്‍, എം.എ ലത്തീഫ്, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ ബദരിയ, അബ്ദുല്‍ഖാദര്‍ സഅദി കൊല്ലംപാടി, സി.എം.എ ജലീല്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സുബൈര്‍ പടുപ്പ്, അസൈനാര്‍ നുള്ളിപാടി, ബി.എം അബ്ദുല്‍ ഖാദര്‍, ഖാദര്‍പാലോത്ത്, എ.കെ […]

കാസര്‍കോട്: കഴിഞ്ഞദിവസം അന്തരിച്ച പി.ബി. അഹമ്മദിനെ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. ഐ.എന്‍. എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചെങ്കളയില്‍ അനുസ്മരണയോഗം നടത്തിയത്. മുസ്തഫ തോരവളപ്പ് അധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എ. അബ്ദുല്‍റഹിമാന്‍, പി.എ. അഷ്‌റഫ് അലി, കെ.എ. മുഹമ്മദ് ഹനീഫ, ടി. കൃഷ്ണന്‍, എം.എ ലത്തീഫ്, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ ബദരിയ, അബ്ദുല്‍ഖാദര്‍ സഅദി കൊല്ലംപാടി, സി.എം.എ ജലീല്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സുബൈര്‍ പടുപ്പ്, അസൈനാര്‍ നുള്ളിപാടി, ബി.എം അബ്ദുല്‍ ഖാദര്‍, ഖാദര്‍പാലോത്ത്, എ.കെ ഖാദര്‍, ഹനീഫ് കടപ്പുറം, സിദ്ദീഖ് ചെങ്കള, ബദറുദ്ദീന്‍ കളനാട്, കെ.യു മുഹമ്മദ്കുഞ്ഞി, മാഹിന്‍ മേനോത്ത്, മജീദ് എരുതുംകടവ്, ഇബ്രാഹിം നായന്മാര്‍മൂല സംസാരിച്ചു. അസീസ് കടപ്പുറം സ്വാഗതവും ഷാഫി സന്തോഷ്‌നഗര്‍ നന്ദിയും പറഞ്ഞു.
പി.ബി. അഹമ്മദിന്റെ വസതി ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ട് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ഖജാഞ്ചി ബി. ഹംസ ഹാജി, സെക്രട്ടറി എം.എ. ലത്തീഫ്, അസീസ് കടപ്പുറം, ഷാഫി സന്തോഷ് നഗര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it