പി.എ.എം. ഹനീഫയെ പുരസ്‌കാരം നല്‍കി ആദരിച്ചു

ചങ്ങനാശേരി: ഗവ.മുഹമ്മദന്‍ യു.പി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് നാടകകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പി.എ.എം. ഹനീഫയെ കെ.എച്ച് ലത്തീഫ് മമ്മറാന്റെ പേരിലുള്ള ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. 50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ശസ്ത്രക്രിയ തലവനായിരുന്ന ഡോ. അക്ബര്‍ ഷരീഫിന് ഡോ. എം. അബ്ദുല്‍ ഖാദറിന്റെ പേരിലുള്ള അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. ഡോ. ബി. ഇക്ബാല്‍ […]

ചങ്ങനാശേരി: ഗവ.മുഹമ്മദന്‍ യു.പി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് നാടകകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പി.എ.എം. ഹനീഫയെ കെ.എച്ച് ലത്തീഫ് മമ്മറാന്റെ പേരിലുള്ള ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. 50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ശസ്ത്രക്രിയ തലവനായിരുന്ന ഡോ. അക്ബര്‍ ഷരീഫിന് ഡോ. എം. അബ്ദുല്‍ ഖാദറിന്റെ പേരിലുള്ള അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. ഡോ. ബി. ഇക്ബാല്‍ മുഖ്യപ്രഭാഷണവും പ്രൊഫ. എ. അരവിന്ദാക്ഷന്‍ പിള്ള അനുഗ്രഹ പ്രഭാഷണവും നടത്തി. എ. കാസിം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ജമാഅത്ത് ഭാരവാഹികളും പൂര്‍വ്വ വിദ്യാര്‍ത്ഥി ഫോറം ഭാരവാഹികളും അധ്യാപകരുമടക്കമുള്ളവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it