ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കിയ സൗദി അറേബ്യയ്ക്ക് അഭിനന്ദനമറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഭരണാധികാരിക്ക് കത്തയച്ചു

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കിയ സൗദി അറേബ്യയ്ക്ക് അഭിനന്ദനമറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഓക്സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലേക്ക് 80 മെട്രിക് ടണ്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ സൗജന്യമായി അയച്ച സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് അഭിനന്ദനമറിയിച്ച് കാന്തപുരം കത്തയച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസി വഴിയാണ് കത്ത് കൈമാറിയത്. കോവിഡിന്റെ അപ്രതീക്ഷിതമായ വ്യാപനത്തില്‍ ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടിയപ്പോള്‍, സ്വന്തം രാജ്യത്തെ പൗരന്മാരെപോലെ […]

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കിയ സൗദി അറേബ്യയ്ക്ക് അഭിനന്ദനമറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഓക്സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലേക്ക് 80 മെട്രിക് ടണ്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ സൗജന്യമായി അയച്ച സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് അഭിനന്ദനമറിയിച്ച് കാന്തപുരം കത്തയച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസി വഴിയാണ് കത്ത് കൈമാറിയത്.

കോവിഡിന്റെ അപ്രതീക്ഷിതമായ വ്യാപനത്തില്‍ ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടിയപ്പോള്‍, സ്വന്തം രാജ്യത്തെ പൗരന്മാരെപോലെ കണക്കാക്കി ഇന്ത്യയിലേക്ക് വലിയ സഹായം അയച്ച ഈ മാതൃക വളരെ പ്രശംസനീയമാണ്. ചരിത്രപരമായി മികച്ച സൗഹൃദം നിലനില്‍ക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും ഈ നടപടി സഹായിക്കും. വിശുദ്ധ റമദാനിലാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഉണ്ടായത് എന്നതും കര്‍മമഹത്വം വര്‍ധിപ്പിക്കുന്നു.

ആപത്ത് കാലത്ത് നടത്തിയ ഈ മനുഷ്യസ്നേഹ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യരുടെ മനസ്സുകളില്‍ വലിയ കൃതജ്ഞത ഉണ്ട്. സല്‍മാന്‍ രാജാവിന്റെ ആരോഗ്യത്തിനു വേണ്ടിയും സൗദി അറേബ്യയുടെയും അവിടെത്തെ പൗരന്മാരുടെയും നന്മക്കു വേണ്ടിയും ഇന്ത്യക്കാര്‍ എന്നും പ്രാര്‍ത്ഥിക്കുമെന്നും കാന്തപുരം കത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it