ബംഗളൂരുവില്‍ ജില്ലാ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കോവിഡ് രോഗികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചാമരാജ് ജില്ലാ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കോവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്സിജന്‍ കിട്ടാതെ ദാരുണമായി മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനിടെയാണ് മരണം സംഭവിച്ചത്. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ എത്തിയില്ലെന്നാണ് വിശദീകരണം. ഓക്‌സിജന്‍ അയച്ചിട്ടില്ലെന്നാണ് മൈസൂരില്‍ നിന്നുള്ള വിവരം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഒരാഴ്ച മുമ്പ് നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലൊന്നാണ്.

Related Articles
Next Story
Share it