ജീവവായുവിനായുള്ള ജില്ലാ പഞ്ചായത്തിന്റെ കരുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഓക്‌സിജന്‍ പ്ലാന്റ് പദ്ധതി സ്ഥലത്തെത്തി
ചട്ടഞ്ചാല്‍: ജില്ലാപഞ്ചായത്തും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതിയിട്ട ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലന്റ് നിശ്ചിത സമയത്ത് തന്നെ യാഥാര്‍ത്ഥ്യമാവുന്നു. 1.87 കോടി രൂപ ചെലവുള്ള ഓക്‌സിജന്‍ പ്ലാന്റ് ഇന്ന് രാവിലെ പദ്ധതി സ്ഥലത്തെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്ലാന്റ് ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ. സജിത്ബാബു, ഡോ. എ.ടി. മനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകാതെ തന്നെ ആരോഗ്യമന്ത്രി വീണാ […]

ചട്ടഞ്ചാല്‍: ജില്ലാപഞ്ചായത്തും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതിയിട്ട ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലന്റ് നിശ്ചിത സമയത്ത് തന്നെ യാഥാര്‍ത്ഥ്യമാവുന്നു. 1.87 കോടി രൂപ ചെലവുള്ള ഓക്‌സിജന്‍ പ്ലാന്റ് ഇന്ന് രാവിലെ പദ്ധതി സ്ഥലത്തെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്ലാന്റ് ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ. സജിത്ബാബു, ഡോ. എ.ടി. മനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകാതെ തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉത്തരദേശത്തോട് പറഞ്ഞു.
പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന ജോലികള്‍ ജില്ലാ നിര്‍മിതികേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. ഓഫീസ്, ശുചിമുറി എന്നിവ ഉള്‍പ്പെടെ 2117 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് തയ്യാറായത്. നേരത്തെ പദ്ധതിയിട്ട സമയത്ത് തന്നെ ഓക്‌സിജന്‍ പ്ലാന്റ് പദ്ധതിസ്ഥലത്ത് എത്തിക്കാനായത് നേട്ടമായി. കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസാണ് ഇത് സ്ഥാപിക്കുന്നത്. ജൂണ്‍ ഏഴിന് മന്ത്രി എം.വി. ഗോവിന്ദനാണ് തറക്കല്ലിട്ടത്.
ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് രൂപകല്‍പ്പന. ചട്ടഞ്ചാല്‍ മുണ്ടോള്‍ റോഡില്‍ നിന്ന് കുന്നാറയിലെ വ്യവസായ പാര്‍ക്കിലേക്കുള്ള റോഡ് ഓക്‌സിജന്‍ പ്ലാന്റു വരെ കോണ്‍ക്രീറ്റ് ചെയ്യാനും നടപടിയാരംഭിച്ചു. ഇതിനായി ജില്ലാപഞ്ചായത്ത് 38 ലക്ഷം രൂപ ചെലവഴിക്കും. 550 മീറ്റര്‍ദൂരമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. നിലവില്‍ വ്യവസായ പാര്‍ക്കിന്റെ കവാടംമുതല്‍ ടാര്‍ ചെയ്തിട്ടുള്ള റോഡ് തകര്‍ന്നു കിടക്കുകയാണ്.