ചിന്മയ മിഷന്‍ ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കോവിഡ് മഹാമാരിക്കാലത്ത് മുംബൈ സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് കാസര്‍കോട് ചിന്മയ മിഷന്‍ മുഖാന്തരം കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് രാവിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 35 ലക്ഷം രൂപയോളം ചെലവിലാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ചിന്മയ മിഷന്‍ കേരള റീജ്യണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സെന്‍ട്രല്‍ […]

കാസര്‍കോട്: കോവിഡ് മഹാമാരിക്കാലത്ത് മുംബൈ സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് കാസര്‍കോട് ചിന്മയ മിഷന്‍ മുഖാന്തരം കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് രാവിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 35 ലക്ഷം രൂപയോളം ചെലവിലാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ചിന്മയ മിഷന്‍ കേരള റീജ്യണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് സി.ഇ.ഒ. മനീഷ ഖെംലാനി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍ കെ. രജനി, എ.കെ നായര്‍, എം. സുരേഷ് കുമാര്‍, ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമദ് സംബന്ധിച്ചു.

Related Articles
Next Story
Share it