മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാറിന്റെ ഉടമസ്ഥന്‍ താനെ സ്വദേശിയായ മന്‍സുഖ് ഹിരണ്‍ ആണ് മരിച്ചത്. താനെയ്ക്കടുത്ത് കല്‍വ കടലിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കല്‍വ കടലിടുക്കിലേക്ക് ചാടിയതായാണ് കരുതുന്നതെന്നാണ് മുബൈ പൊലീസ് പറയുന്നത്. ഫെബ്രുവരി 25നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപം സ്‌കോര്‍പിയോ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ […]

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാറിന്റെ ഉടമസ്ഥന്‍ താനെ സ്വദേശിയായ മന്‍സുഖ് ഹിരണ്‍ ആണ് മരിച്ചത്. താനെയ്ക്കടുത്ത് കല്‍വ കടലിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കല്‍വ കടലിടുക്കിലേക്ക് ചാടിയതായാണ് കരുതുന്നതെന്നാണ് മുബൈ പൊലീസ് പറയുന്നത്.

ഫെബ്രുവരി 25നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപം സ്‌കോര്‍പിയോ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ജെലാറ്റിന്‍ സ്റ്റിക്കുകളും (ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍) അംബാനി കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന കത്തും കണ്ടെടുത്തിരുന്നു.

പിന്നാലെ സ്‌ഫോടകവസ്തു ഒളിപ്പിച്ച കാറിന്റെ ആര്‍.സി ഓണര്‍ ആയ മന്‍സുഖ് ഹിരണെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മുംബൈ പൊലീസിന് മന്‍സുഖ് ഹിരണ്‍ നല്‍കിയ മൊഴി അനുസരിച്ച് ഒരു വര്‍ഷത്തിലേറെയായി കാര്‍ ഉപയോഗിക്കാറില്ലായിരുന്നു. വാഹനം വില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വാഹനം വീണ്ടും ഓടിക്കേണ്ടി വന്നത്. ഫെബ്രുവരി 16ന് റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം പിന്നീട് മോഷ്ടിക്കപ്പെട്ടുവെന്നും, അന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ട വിവരം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം േേപാലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

Related Articles
Next Story
Share it