ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ മേല്‍പ്പാലം വരുന്നു; സമാന്തരറോഡ് നിര്‍മാണം തുടങ്ങി

കാസര്‍കോട്: ദേശീയപാത വികസനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ മേല്‍പ്പാലം നിര്‍മിക്കുന്നു. മേല്‍പ്പാലം ജോലി നടക്കുമ്പോള്‍ ഗതാഗതം തടസപ്പെടാതിരിക്കാന്‍ സമാന്തരപാതയുടെ നിര്‍മാണം ആരംഭിച്ചു. കാസര്‍കോട്ടെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെയാണ് റോഡ് നിര്‍മാണം തുടങ്ങിയത്. മേല്‍പ്പാലം വരുമ്പോള്‍ അതിന് താഴെ വരുന്ന വിധത്തിലാണ് റോഡ് നിര്‍മാണം നടക്കുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ടാറിംഗ് ജോലികള്‍ നടന്നുവരികയാണ്. മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ വാഹനഗതാഗതത്തിന് തടസം വരാതിരിക്കാനാണ് സമാന്തരപാത നിര്‍മിക്കുന്നത്.

Related Articles
Next Story
Share it