ഏഴ് തലമുറകളിലെ എണ്ണായിരത്തിലധികം പേര്‍ സംഗമിച്ചു; ബി.കെ.എം. കുടുംബ സംഗമം ശ്രദ്ധേയമായി

കാസര്‍കോട്: നായന്മാര്‍മൂലയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച 180ലേറെ വര്‍ഷത്തെ തറവാട് മഹിമയുമായി കുടുംബ ബന്ധത്തിന്റെ പ്രാധാന്യവും ചരിത്രപ്പഴമയും വിളിച്ചോതി നായന്മാര്‍മൂല ബി.കെ.എം മെഗാ ഫാമിലി മീറ്റ് ബി.കെ.എം കുടുംബത്തിന്റെ മഹിമ വിളിച്ചോതുന്നതായി.ഏഴ് തലമുറകളിലായി പന്ത്രണ്ടായിരത്തിലേറെ അംഗങ്ങളുള്ള കുടുംബത്തിലെ എട്ടായിരത്തിലധികം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.നായന്മാര്‍മൂല വാസികളില്‍ 90 ശതമാനത്തിലേറെയും ബി.കെ.എം കുടുംബമാണ്. തന്‍ബീഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബദര്‍ ജുമാമസ്ജിദുമടക്കം നാടിന്റെ പുരോഗതിയില്‍ ബി.കെ.എം. കുടുംബത്തിന്റെ സംഭാവനകള്‍ ഏറെയാണ്.മാന്യ വിന്‍ടെച്ച് പാം മെഡോസില്‍ നടന്ന പരിപാടി നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് മുദരിസും […]

കാസര്‍കോട്: നായന്മാര്‍മൂലയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച 180ലേറെ വര്‍ഷത്തെ തറവാട് മഹിമയുമായി കുടുംബ ബന്ധത്തിന്റെ പ്രാധാന്യവും ചരിത്രപ്പഴമയും വിളിച്ചോതി നായന്മാര്‍മൂല ബി.കെ.എം മെഗാ ഫാമിലി മീറ്റ് ബി.കെ.എം കുടുംബത്തിന്റെ മഹിമ വിളിച്ചോതുന്നതായി.
ഏഴ് തലമുറകളിലായി പന്ത്രണ്ടായിരത്തിലേറെ അംഗങ്ങളുള്ള കുടുംബത്തിലെ എട്ടായിരത്തിലധികം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
നായന്മാര്‍മൂല വാസികളില്‍ 90 ശതമാനത്തിലേറെയും ബി.കെ.എം കുടുംബമാണ്. തന്‍ബീഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബദര്‍ ജുമാമസ്ജിദുമടക്കം നാടിന്റെ പുരോഗതിയില്‍ ബി.കെ.എം. കുടുംബത്തിന്റെ സംഭാവനകള്‍ ഏറെയാണ്.
മാന്യ വിന്‍ടെച്ച് പാം മെഡോസില്‍ നടന്ന പരിപാടി നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് മുദരിസും ഖത്തീബുമായ ജി.എസ്.അബ്ദുല്‍ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവര്‍ത്തകനും ബി.എം. ഫാമിലി ഫൗണ്ടേഷന്‍ കണ്‍വീനറുമായ എന്‍.എ. അബുബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍.ഐ. അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരീം ബാഖവി, എന്‍.എ. മുഹമ്മദ് ഹാജി, എന്‍.എ. മഹമൂദ് ഹാജി, എന്‍.കെ. ഇബ്രാഹിം, എന്‍.എ. മഹമൂദ് ഹാജി, കെ.എച്ച്. മുഹമ്മദ്, ആസിഫ് ടി.ഐ, ആസിഫ് എന്‍.എ, നൗഷാദ് മിലാദ്, മഹമൂദ് സദര്‍, എം. അബ്ദുല്ല ഹാജി, അബ്ദുല്ല എ.എം, സിദ്ദിഖ് അലി നജ്മി, മുഹമ്മദ് ഹനീഫ വി.എ, റഹീം ചൂരി, എം. അബ്ദുല്‍ ലത്തീഫ്, എ. മുഹമ്മദ് ബഷീര്‍, ലത്തീഫ് മാസ്റ്റര്‍, സംബിയത്ത് അബൂബക്കര്‍, പി.പി. ഉമ്മര്‍ ഹാജി, കെ.എച്ച്. കുഞ്ഞാലി സംസാരിച്ചു.
ബി.കെ.എം. ചരിത്രം നാളിതുവരെ ഡോക്യുമെന്ററി പ്രദര്‍ശനം ബി.കെ.എം. ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി എന്‍.എ. മഹമൂദ് ഹാജി നിര്‍വഹിച്ചു.
പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും ഗായകനുമായ നവാസ് പാലേരി കുടുംബ ബന്ധം ബഹുമാനവും പ്രാധാന്യവും എന്ന വിഷയത്തില്‍ പാടിയും പറഞ്ഞും ചിന്തിപ്പിച്ചും ചിരിപ്പിച്ചും നടത്തിയ പ്രഭാഷണം സംഗമത്തിനെ ധന്യമാക്കി. മാപ്പിളപ്പാട്ട്, ഗസല്‍, കോല്‍ക്കളി, കൈമുട്ടിപ്പാട്ട്, ഒപ്പന തുടങ്ങിയവയും അരങ്ങേറി. മുതിര്‍ന്ന കുടുംബാഗങ്ങളെയും കുടുംബത്തില്‍ നിന്നും ഉയര്‍ന്ന പദവികളിലെത്തിയവരെയും ആദരിച്ചു. റഷീദ് കെ.എച്ച്, അബ്ദുല്‍ അസീസ് ഹക്കിം, ഹനീഫ് വിദ്യാനഗര്‍, റിയാസ് അലി ഇബ്രാഹിം, കരീം മിലാദ്, അസീസ് അസ്‌രി, ഷെരീഫ് റഷീദ്, ഷംസുദ്ദിന്‍ നുള്ളിപ്പാടി, ഹാരിസ് സി.എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ജോയിന്‍ കണ്‍വീനര്‍ ഹനീഫ് എം. സ്വാഗതവും ബി.കെ.എം. ഫാമിലി ഫൗണ്ടേഷന്‍ ട്രഷറര്‍ എന്‍.എ. അബ്ദുല്‍റഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it