മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ

മുംബൈ: മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ ഫലം. സിറോ സര്‍വേ പ്രകാരമാണ് ഈ റിപോര്‍ട്ട്. 2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് ആന്റീബോഡി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. മുംബൈയിലെ വിവിധ ലാബുകളില്‍ നിന്നും ശേഖരിച്ച 2176 സാമ്പിളുകളാണ് സര്‍വെയ്ക്കായി ഉപയോഗിച്ചത്. രാജ്യത്ത് മൂന്നാം തരംഗം ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇതൊരു ആശ്വാസം പകരുന്ന വാര്‍ത്തയാണ്. കഴിഞ്ഞ മാസം കര്‍ണാടകയില്‍ നടത്തിയ സര്‍വേയില്‍ […]

മുംബൈ: മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ ഫലം. സിറോ സര്‍വേ പ്രകാരമാണ് ഈ റിപോര്‍ട്ട്. 2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് ആന്റീബോഡി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

മുംബൈയിലെ വിവിധ ലാബുകളില്‍ നിന്നും ശേഖരിച്ച 2176 സാമ്പിളുകളാണ് സര്‍വെയ്ക്കായി ഉപയോഗിച്ചത്. രാജ്യത്ത് മൂന്നാം തരംഗം ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇതൊരു ആശ്വാസം പകരുന്ന വാര്‍ത്തയാണ്. കഴിഞ്ഞ മാസം കര്‍ണാടകയില്‍ നടത്തിയ സര്‍വേയില്‍ മാര്‍ച്ച് അവസാനത്തിനും മെയ് തുടക്കത്തിനും ഇടയില്‍ 1.4 ലക്ഷം കുട്ടികള്‍ക്ക് കോവിഡ് -19 ബാധിച്ചതായി സൂചിപ്പിച്ചിരുന്നു.

അവരില്‍ 40,000 ത്തോളം പേര്‍ 10 വയസ്സിന് താഴെയുള്ളവരാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികള്‍ക്ക് മെയ് മാസത്തില്‍ കോവിഡ് ബാധിച്ചുവെന്ന് അധികൃതര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജില്ലയില്‍ ആ സമയത്ത് ആകെ കോവിഡ് ബാധിച്ചവരുടെ പത്ത് ശതമാനമാണ് ഇത്.

Related Articles
Next Story
Share it