രക്തരൂക്ഷിതം: മരണം 1200 കവിഞ്ഞു

ടെല്‍അവീവ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 കവിഞ്ഞു. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800ലേറെയായി. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതുവരെ 450 ഓളം പേര്‍ കൊല്ലപ്പെട്ടു.അതിനിടെ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് കൂടുതല്‍ സൈനിക വാഗ്ദാനങ്ങളുമായി അമേരിക്ക രംഗത്തെത്തി.ഗാസാ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുടുംബത്തിലെ 20 പേരാണ് ഇന്നലെത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. […]

ടെല്‍അവീവ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 കവിഞ്ഞു. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800ലേറെയായി. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതുവരെ 450 ഓളം പേര്‍ കൊല്ലപ്പെട്ടു.
അതിനിടെ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് കൂടുതല്‍ സൈനിക വാഗ്ദാനങ്ങളുമായി അമേരിക്ക രംഗത്തെത്തി.
ഗാസാ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുടുംബത്തിലെ 20 പേരാണ് ഇന്നലെത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 130 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും ഇസ്രയേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്‌കാരും രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ഫ്രഞ്ച് പൗരനും കൊല്ലപ്പെട്ടു. അതിനിടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.

ഇസ്രയേലിലേക്ക് അമേരിക്കന്‍ പടക്കപ്പല്‍;
മിസൈല്‍ വാഹിനിയും 4 മിസൈല്‍ നശീകരണികളും

വാഷിംഗ്ടണ്‍: യുദ്ധ കപ്പലുകളും വ്യോമയാനങ്ങളും ഇസ്രയേലിന് അയച്ചുകൊടുക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. സൈനിക സഹായവും ആയുധ കൈമാറ്റവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഓസ്റ്റിന്‍ അറിയിച്ചു. യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡിന് പുറമെ ഒരു മിസൈല്‍ വാഹിനിയും 4 മിസൈല്‍ നശീകരണികളും അയക്കും. യു.എസ് വിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും.


മലയാളി നേഴ്‌സ് ഷീജയുടെ ആരോഗ്യനില തൃപ്തികരം
അഷ്‌കിലോണ്‍: ഇസ്രയേലില്‍ ഹമാസ് മിസൈലാക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വീട്ടുകാരുമായി ഷീജ ഇന്നലെ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഏഴ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്തുവരികയാണ് ഷീജ. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തു വെച്ച് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് മിസൈല്‍ പതിച്ചത്. അഷ്‌കിലോണില്‍ കെയര്‍ടേക്കര്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അവിടെ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായി.


4 അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടു
ടെല്‍അവീവ്: ഹമാസിന്റെ ആക്രമണത്തില്‍ 4 അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായി വിവരം. ഇസ്രയേലില്‍ ഗാസയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

Related Articles
Next Story
Share it