രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 100 കടന്നു; അനാവശ്യ യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ രാജ്യത്ത് 101 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചികഴിഞ്ഞു. 11 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കേണ്ട സമയമാണ്. കൂട്ടം കൂടുന്നതും പരമാവധി ഒഴിവാക്കണം. ചെറിയ തോതില്‍ ആഘോഷങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 20 […]

ന്യൂഡെല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ രാജ്യത്ത് 101 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചികഴിഞ്ഞു. 11 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കേണ്ട സമയമാണ്. കൂട്ടം കൂടുന്നതും പരമാവധി ഒഴിവാക്കണം. ചെറിയ തോതില്‍ ആഘോഷങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 20 ദിവസമായി പ്രതിദിനം ശരാശരി പതിനായിരത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമാണ്.

Related Articles
Next Story
Share it