കെ.എസ്.ടി.പി റോഡിനോട് ചേര്‍ന്ന പുറമ്പോക്ക് സ്ഥലം വ്യാപകമായി കയ്യേറി മറിച്ചു വില്‍ക്കുന്നു; വിജിലന്‍സ് പരിശോധിച്ചു
കാഞ്ഞങ്ങാട്: പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി കൈയേറി മറിച്ചു നല്‍കുന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ വ്യക്തികള്‍ മതില്‍ കെട്ടിയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും വന്‍ തുകക്ക് വാടകക്ക് നല്‍കുന്നതിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശവുമുള്ള പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലമാണ് വ്യാപകമായി കൈയേറിയത്. ഇന്റര്‍ലോക്കിട്ട് സ്വന്തം ഭൂമിപോലെ കൈവശം വെക്കുന്നതായും ഇന്നലെ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. […]

കാഞ്ഞങ്ങാട്: പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി കൈയേറി മറിച്ചു നല്‍കുന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ വ്യക്തികള്‍ മതില്‍ കെട്ടിയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും വന്‍ തുകക്ക് വാടകക്ക് നല്‍കുന്നതിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശവുമുള്ള പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലമാണ് വ്യാപകമായി കൈയേറിയത്. ഇന്റര്‍ലോക്കിട്ട് സ്വന്തം ഭൂമിപോലെ കൈവശം വെക്കുന്നതായും ഇന്നലെ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. പൊതുമരാമത്ത്, വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതരുടെ അനാസ്ഥകൊണ്ടാണ് ഇതെന്ന് ആക്ഷേപമുണ്ട്. ഇത്തരം പ്രവൃത്തികള്‍ കണ്ടിട്ടും നിയമ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ഇതിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം കാഞ്ഞങ്ങാട് ഓഫീസിലും പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി ഇന്റര്‍ലോക്ക് പാകിയതായി കണ്ടെത്തി. ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച കെട്ടിടം അനുമതിയില്ലാത്തതാണണന്നും കണ്ടെത്തി. പരിശോധനയില്‍10 സെന്റോളം ഭൂമിയാണ് കയ്യേറി ഇന്റര്‍ലോക്ക് പാകി കച്ചവടം നടത്തുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നും പൊതുമരാമത്ത് സ്ഥലം കയ്യേറി തട്ടുകടയെന്ന പേരില്‍ ഹോട്ടല്‍ നടത്തുന്നതായും കണ്ടെത്തി. പരിശോധനയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി സതീശന്‍, വി.ടി സുഭാഷ് ചന്ദ്രന്‍, സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി. സന്തേഷ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അതുല്‍ എന്നിവരുമുണ്ടായിരുന്നു.