കാസര്‍കോടന്‍ പ്രവാസിയുടെ ജീവിതം പറഞ്ഞ 'ഔട്ട് പാസ്' തമിഴിലും

ചെന്നൈ: കാസര്‍കോട്ടുകാരനായ കുഞ്ഞാച്ചയും കൂട്ടരും ഇനി തമിഴ് പറയും. സാദിഖ് കാവില്‍ രചിച്ച 'ഔട്ട് പാസ്' മലയാളം നോവല്‍ തമിഴില്‍ പുറത്തിറങ്ങി. 'കുഞ്ഞാച്ച' എന്നാണ് തമിഴ് വിവര്‍ത്തനത്തിന്റെ പേര്. തമിഴിലെ പ്രശസ്ത എഴുത്തുകാരി ഡോ. ജീവ പരിഭാഷപ്പെടുത്തിയ നോവല്‍ ചെന്നൈ രാജ്യാന്തര പുസ്തകമേളയില്‍ പ്രശസ്ത എഴുത്തുകാരായ കെ.എന്‍. ശിവരാമന്‍, ജി. മഞ്ജുളയ്ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. പ്രഫ.ഗുണ നേതൃത്വം നല്‍കുന്ന പൊന്നുലകം പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.മനുഷ്യ ജീവിതത്തിന്റെ ഇരുപുറങ്ങളാണ് 'കുഞ്ഞാച്ച'യിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നതെന്ന് ജി. മഞ്ജുള പറഞ്ഞു. […]

ചെന്നൈ: കാസര്‍കോട്ടുകാരനായ കുഞ്ഞാച്ചയും കൂട്ടരും ഇനി തമിഴ് പറയും. സാദിഖ് കാവില്‍ രചിച്ച 'ഔട്ട് പാസ്' മലയാളം നോവല്‍ തമിഴില്‍ പുറത്തിറങ്ങി. 'കുഞ്ഞാച്ച' എന്നാണ് തമിഴ് വിവര്‍ത്തനത്തിന്റെ പേര്. തമിഴിലെ പ്രശസ്ത എഴുത്തുകാരി ഡോ. ജീവ പരിഭാഷപ്പെടുത്തിയ നോവല്‍ ചെന്നൈ രാജ്യാന്തര പുസ്തകമേളയില്‍ പ്രശസ്ത എഴുത്തുകാരായ കെ.എന്‍. ശിവരാമന്‍, ജി. മഞ്ജുളയ്ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. പ്രഫ.ഗുണ നേതൃത്വം നല്‍കുന്ന പൊന്നുലകം പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
മനുഷ്യ ജീവിതത്തിന്റെ ഇരുപുറങ്ങളാണ് 'കുഞ്ഞാച്ച'യിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നതെന്ന് ജി. മഞ്ജുള പറഞ്ഞു. തൊഴില്‍ തേടി ഇന്ത്യയില്‍ നിന്ന് അറബ് രാജ്യങ്ങളിലേയ്ക്ക് പോകുന്നവര്‍ നേരിടേണ്ടി വരുന്ന കറുപ്പും വെളുപ്പും കലര്‍ന്ന ദിനരാത്രങ്ങള്‍. അത്തരമൊരു ദുര്‍ഘട ജീവിതമാണ് കുഞ്ഞാച്ച നയിച്ചത്. അദ്ദേഹത്തിന്റെ പൊള്ളുന്ന ജീവിതത്തിലൂടെ ലോകമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിലേയ്ക്ക് കൂടി നോവല്‍ കടന്നുചെല്ലുന്നുവെന്നും അവര്‍ പറഞ്ഞു. പ്രകാശന ചടങ്ങില്‍ തമിഴിലെ ഇതര എഴുത്തുകാരും കലാ, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. നേരത്തെ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഔട്പാസ് ഇതിനകം മൂന്ന് എഡിഷനുകള്‍ പിന്നിട്ട നോവലാണ്. കാസര്‍കോട് കാവുഗോളി ചൗക്കി സ്വദേശിയായ സാദിഖ് കാവില്‍ ദുബായില്‍ മലയാള മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റാണ്.

Related Articles
Next Story
Share it