നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി വൈദ്യുതി തൂണിലിടിച്ചു; കാറില്‍ കുടുങ്ങിയ 16 കാരനെ രക്ഷപ്പെടുത്തിയത് സാഹസികമായി

കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയ ശേഷം വൈദ്യുത തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. കാറിനുളളില്‍ കുടുങ്ങിയ പതിനാറുകാരനെ കാഞ്ഞങ്ങാട്ടു നിന്നെത്തിയ അഗ്‌നിരക്ഷാസേന ഹൈഡ്രോജിക്ക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. കണ്ണൂര്‍ എയര്‍ പോട്ടില്‍ പോയി തിരികെ വരുമ്പോള്‍ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മുന്നരയോടെയാണ് അപകടം. അപകട സ്ഥലത്തു നിന്നു അമ്പതോളം മീറ്റര്‍ അകലെയാണ് കാര്‍ നിന്നത്. പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയിലേക്ക് […]

കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയ ശേഷം വൈദ്യുത തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു.
കാറിനുളളില്‍ കുടുങ്ങിയ പതിനാറുകാരനെ കാഞ്ഞങ്ങാട്ടു നിന്നെത്തിയ അഗ്‌നിരക്ഷാസേന ഹൈഡ്രോജിക്ക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്.
കണ്ണൂര്‍ എയര്‍ പോട്ടില്‍ പോയി തിരികെ വരുമ്പോള്‍ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മുന്നരയോടെയാണ് അപകടം. അപകട സ്ഥലത്തു നിന്നു അമ്പതോളം മീറ്റര്‍ അകലെയാണ് കാര്‍ നിന്നത്. പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
സിനിയര്‍ ഫയര്‍ ഓഫീസര്‍ കെ.വി. മനോഹരന്‍, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ കെ.ടി. ചന്ദ്രന്‍, കെ.പി നസീര്‍, ശ്രീകുമാര്‍, ഫയര്‍ ഓഫീസര്‍മാരായ വി.വി. ദിലീപ്, കെ. കൃഷ്ണരാജ്, ഷിബിന്‍, ഹോം ഗാര്‍ഡ് സി.എം. റോയി എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it