നമ്മുടെ അക്ഷര പാരമ്പര്യം പ്രകൃതിയും കൃഷിയുമായി ബന്ധപ്പെട്ടത്-ഡോ. ഖദീജ മുംതാസ്

പെരിയ: പ്രകൃതിയും കൃഷിയുമായി ബന്ധപ്പെട്ട മഹത്തായ അക്ഷര പാരമ്പര്യമാണ് നമ്മുടേതെന്ന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ്. കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്നത്തെ കാലഘട്ടത്തിലെ വായന സംസ്‌കാരം പഴയതില്‍ നിന്ന് വ്യത്യസ്തമാണെന്നും പുത്തന്‍ അവസരങ്ങളാണ് അത് നമുക്ക് ഒരുക്കിത്തരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭാഷാതാരതമ്യ വിഭാഗം ഡീന്‍. ഡോ. വി. രാജീവ്, ഡെപ്യൂട്ടി ലൈബ്രറിയന്‍ ഡോ. പി. സെന്തില്‍ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.മലയാള […]

പെരിയ: പ്രകൃതിയും കൃഷിയുമായി ബന്ധപ്പെട്ട മഹത്തായ അക്ഷര പാരമ്പര്യമാണ് നമ്മുടേതെന്ന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ്. കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്നത്തെ കാലഘട്ടത്തിലെ വായന സംസ്‌കാരം പഴയതില്‍ നിന്ന് വ്യത്യസ്തമാണെന്നും പുത്തന്‍ അവസരങ്ങളാണ് അത് നമുക്ക് ഒരുക്കിത്തരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭാഷാതാരതമ്യ വിഭാഗം ഡീന്‍. ഡോ. വി. രാജീവ്, ഡെപ്യൂട്ടി ലൈബ്രറിയന്‍ ഡോ. പി. സെന്തില്‍ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ് സ്വാഗതവും അധ്യാപിക പാര്‍വതി പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it