സി.ജെ ഹോം പദ്ധതിയിലേക്ക് ഒ.എസ്.എ കമ്മിറ്റിയുടെ കൈത്താങ്ങ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സി.ജെ ഹോം ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കൈത്താങ്ങ്. നിര്‍മ്മാണ ഫണ്ടിലേക്ക് സ്വരൂപിച്ച തുക ഭാരവാഹികള്‍ സി.ജെ. ഹോംസ് ജനറല്‍ കണ്‍വീനറും സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായ വിജയന്‍ മാഷിന് കൈമാറി. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബദറുല്‍ മുനീര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുലം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മന്‍സൂര്‍ കുരിക്കള്‍, അമീര്‍ […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സി.ജെ ഹോം ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കൈത്താങ്ങ്. നിര്‍മ്മാണ ഫണ്ടിലേക്ക് സ്വരൂപിച്ച തുക ഭാരവാഹികള്‍ സി.ജെ. ഹോംസ് ജനറല്‍ കണ്‍വീനറും സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായ വിജയന്‍ മാഷിന് കൈമാറി. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബദറുല്‍ മുനീര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുലം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മന്‍സൂര്‍ കുരിക്കള്‍, അമീര്‍ പാലോത്ത്, യാസര്‍ സി.എല്‍, റൗഫ് ചെമ്മനാട്, ഷാഹിദ് സി.എല്‍, ശാമില്‍ കെ.ടി, സജ്ജാദ് ചൂരി, സമീല്‍ അഹമ്മദ്, സഹീദ് എസ്.എ, സാജു സി.എച്ച്, നാസര്‍ കുരിക്കള്‍, ഹാഫിസ് അബ്ദുല്ല, നൗഷാദ് ടി.എ, റിട്ടാസ് സി.ടി, അബ്ദുല്ല പി.എം സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ചിറാക്കല്‍ സ്വാഗതവും ട്രഷറര്‍ സുല്‍വാന്‍ കെ.വി നന്ദിയും പറഞ്ഞു.