തളങ്കര സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഒ.എസ്.എ അനുമോദിച്ചു
തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് അടക്കം നേടി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുട ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സംഘടനാ പ്രസിഡണ്ട് യഹ്‌യ തളങ്കര വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സൈനബ അഹമദ്, മുഹമ്മദ് മുസ്തഫ, ആയിഷത്ത് മുഫീദ എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് അടക്കം നേടി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുട ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
സംഘടനാ പ്രസിഡണ്ട് യഹ്‌യ തളങ്കര വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സൈനബ അഹമദ്, മുഹമ്മദ് മുസ്തഫ, ആയിഷത്ത് മുഫീദ എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം, ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി ടീച്ചര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പ്രീതി ശ്രീധരന്‍, പി.എസ് ഹമീദ്, സി.എല്‍ ഹമീദ്, എരിയാല്‍ ഷരീഫ്, നഗരസഭാംഗം സിദ്ധീഖ് ചക്കര, ബി.യു അബ്ദുല്ല, ഷംസുദ്ദീന്‍ തായല്‍, സലീം മിസ്‌നി, എ.എസ് ഷംസുദ്ദീന്‍, മുരളി മാസ്റ്റര്‍, ഹസീന ടീച്ചര്‍, ജിന്‍ജോ മാസ്റ്റര്‍ സംസാരിച്ചു. കെ.എം ഹാരിസ് നന്ദി പറഞ്ഞു.